കണ്ണൂരിൽ ബസ് യാത്രക്കിടെ യുവതിയുടെ മൂന്നേകാൽ പവൻ്റെ മാല നാടോടി സ്ത്രീകൾ കവർന്നു
Dec 3, 2025, 09:11 IST
കണ്ണപുരം: ബസ് യാത്രക്കിടെ യുവതിയുടെ മൂന്നേകാൽ പവൻ്റെ മാല കവർന്നു. മാടായി നീരൊഴുക്കുംചാലിലെ കെ.ബിന്ദു (40) വിൻ്റെ മാലയാണ് കവർന്നത്. ഇന്നലെ വൈകുന്നേരം 5 മണിയോടെ ചെറുകുന്ന് തറയ്ക്ക് സമീപം വെച്ചാണ് ബസ് യാത്രക്കിടെ കഴുത്തിൽ ധരിച്ചിരുന്ന മുല്ല ചെയിനും ഇല ത്താലി മോഡൽ ലോക്കറ്റ് ഉൾപ്പെടെയുള്ള 2, 90,000 രൂപ വിലമതിക്കുന്ന മൂന്നേകാൽ പവൻ്റെ സ്വർണ്ണ മാല മോഷണം പോയത്.
tRootC1469263">തുടർന്ന് കണ്ണപുരം പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണത്തിൽ മാല കവർന്നത് രണ്ടു തമിഴ് സ്ത്രീകളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ തളിപ്പറമ്പിലേക്ക് കടന്നു കളഞ്ഞതായി പ്രദേശത്തെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യത്തിൽ നിന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
.jpg)

