ആറളത്ത് മദ്യപിച്ച് ബഹളം വെക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച യുവതി റിമാൻഡിൽ

Woman remanded for hacking a young man who questioned her for creating a drunken ruckus in Aralam

കാക്കയങ്ങാട്: ആറളത്തെ വീടിൻ്റെ പരിസരത്ത് നിന്നും:മദ്യപിച്ച് ബഹളംവച്ചത് ചോദ്യം ചെയ്യാനെത്തിയ  യുവാവിനെ  അരിവാൾകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച ആദിവാസി യുവതി റിമാൻഡിൽ. ആറളംഫാo പുനരധിവാസ മേഖലയിലെ ബ്ലോക്ക് 13ൽ താമസിക്കുന്ന കവിത (29) യെയാണ് ആറളം പോലീസ് അറസ്റ്റ് ചെയ്തു തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

അയൽവാസിയും ബന്ധുവുമായ സനൂപാ(22) ണ് മദ്യ ലഹരിയിലായിരുന്ന യുവതിയുടെ  ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. മൂക്കിന് വെട്ടേറ്റ സനൂപിന്റെ കണ്ണിനും ഞരമ്പുകൾക്കും പരിക്കേറ്റിട്ടുണ്ട്.

പ്രതിയായ യുവതി  മദ്യപിച്ച് സ്ഥിരമായി  ബഹളം വെക്കുന്നതിനെ തുടർന്ന് സനൂപിന്റെ രണ്ടുമാസം പ്രായമുള്ള കുഞ്ഞിന് ഉറങ്ങാൻ കഴിയാത്തത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നു. 

സനൂപിന്റെ രണ്ടാനച്ഛന്റെ ഇപ്പോഴത്തെ ജീവിതപങ്കാളിയാണ് പ്രതി. മദ്യപിച്ച് ബഹളം വെച്ചത് ചോദ്യം ചെയ്തതിൽ വൈരാഗ്യം തോന്നിയ പ്രതി സനൂപിന്റെ വീട്ടുമുറ്റത്തെത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

Tags