തളിപ്പറമ്പിൽ സ്കൂട്ടിയിൽ സ്വകാര്യ ബസ് തട്ടിവീണ് യുവതിക്ക് പരിക്ക് ; സി സി ടി ദൃശ്യം...

Woman injured after private bus hits scooter in Thaliparamba CCTV footage...
Woman injured after private bus hits scooter in Thaliparamba CCTV footage...

തളിപ്പറമ്പിൽ  സ്കൂട്ടിയിൽ സ്വകാര്യ ബസ് തട്ടി വീണ് യുവതികൾക്ക് പരിക്ക്. ശനിയാഴ്ച്ച 3 മണിക്ക് ശേഷമാണ് അപകടം. ബസ് സ്റ്റാൻഡിന് എതിർ വശത്ത് ദേശീയ പാതയിൽ സീബ്രാ ലൈനിന് സമീപമാണ് അപകടം നടന്നത്. അപകടത്തിന്റെ സി സി ടി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.

സ്കൂട്ടിയെ മറികടന്ന് വന്ന സ്വാകാര്യ ബസ് സ്കൂട്ടിയിൽ തട്ടിയപ്പോൾ ബസിൻ്റെ പിൻവശത്തെ ടയറിന് സമീപത്ത് സ്കൂട്ടിയും യുവതികളും വീഴുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്വകാര്യ  ആശുപത്രിയിലേക്ക് മാറ്റി.

tRootC1469263">

അപകടം നടന്നതിന് ശേഷം പൊലിസ് എത്താൻ വൈകിയത് പ്രതിഷേധത്തിന് ഇടയാക്കി. അരമണിക്കൂറിലേറെ നേരം ദേശീയ പാതയിൽ ഗതാഗത തടസം ഉണ്ടായി. ആംബുലൻസ് ഉൾപ്പെടെ ഗതാഗത കുരുക്കിൽപ്പെട്ടു. ബസ് സ്റ്റാൻഡിലെ പൊലിസ് ഔട്ട് പോസ്റ്റിൽ പോലിസുകാർ ഉണ്ടായിരുന്നില്ല.

Tags