മാഹി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
Jul 31, 2025, 09:40 IST
തലശേരി : മാഹി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച്ച വൈകിട്ട് മൂന്ന് മണിയോടെ കനാലിൻ്റെ പ്രവൃർത്തി നടത്തുന്ന തൊഴിലാളികളാണ് മൃതദേഹം കണ്ടത്. കനാലിൻ്റ തോടന്നൂർ ശിവക്ഷേത്രത്തിന് സമീപം കവുന്തൻനട പാലത്തിന് സമീപമാണ് മൃതദേഹം കണ്ടത്.
ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്ന മാക്സി ധരിച്ച സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയിലാണ്.
മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം സംശക്കുന്നത്. കൈയ്യിൽ ചരട് കെട്ടിയിട്ടുണ്ട്. അഗ്നി രക്ഷ സേന സ്ഥലത്ത് എത്തി പുറത്തെടുത്ത മൃതദേഹം വടകര ഗവ. ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വടകര പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി അന്വേഷണം തുടങ്ങി
.jpg)


