കണ്ണൂർ പരിയാരത്ത് മെത്തഫിറ്റാമിനുമായി യുവതി പിടിയിൽ
പഴയങ്ങാടി : പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ജസീറലി ഇ.വൈയും സംഘവും പരിയാരം ആയുർവ്വേദ ആശുപത്രിക്ക് സമീപം നടത്തിയ പരിശോധനയിൽ 0. 375 മില്ലി ഗ്രാം മെത്തഫിറ്റാമിനുമായി വെള്ളൂർ സ്വദേശി പി. പ്രജിത (30) അറസ്റ്റിൽ. യുവതി മെത്തഫിറ്റമിൻ വിൽപ്പനയിക്ക് ശ്രമിക്കുന്നിനിടയിലാണ് പിടിയിലായത്.
പരിയാരം മെഡിക്കൽ കോളേജ് പരിസരങ്ങൾ തിരഞ്ഞെടുക്കുന്നത് തിരക്ക് ഉള്ള സ്ഥലങ്ങൾ ആൾക്കാർ ശ്രദ്ധിക്കില്ലെന്ന വിശ്വാസത്തിലാണ് കണ്ണൂർ - കാസർഗോഡ് ജില്ലകളിൽ യുവതി യുവാക്കാൾക്ക് രാസ ലഹരി എത്തിക്കുന്ന പ്രധാന പ്രതി പിടിയിലായത് . റെയ്ഡ് നടത്തിയ എക്സൈസ് സംഘത്തിൽ അസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സർവ്വഞ്ജൻ.എം.പി പ്രിവൻ്റീവ് ഓഫിസർ ഗ്രേഡ് ശ്രീകുമാർ. വി. പി , രജിരാഗ്. പി.പി സിവിൽ എക്സൈസ് ഓഫിസർ രമിത്ത് . കെ വിനിത സിവിൽ എക്സൈസ് ഓഫിസർ ഷൈമ.കെ. വി ഡ്രൈവർ ജോജൻ എന്നിവരും ഉണ്ടായിരുന്നു.
.jpg)

