തടഞ്ഞുവെച്ച ഫണ്ടുകൾ കേരളത്തിന് നൽകണം : പി. സന്തോഷ് കുമാർ എം.പി

Withheld funds should be released to Kerala: P. Santosh Kumar MP
Withheld funds should be released to Kerala: P. Santosh Kumar MP

കണ്ണൂർ : കേരളത്തിന്‌ നൽകാതെ തടഞ്ഞു വച്ചിരിക്കുന്ന ഫണ്ടുകൾ ഉടനെ നൽകാനും ഫെഡറൽ വിരുദ്ധമായ നവ വിദ്യാഭ്യാസ നയം പിൻവലിക്കാനും കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് സിപിഐ രാജ്യസഭാ എംപി അഡ്വ പി സന്തോഷ്‌ കുമാർ.

 കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങൾ സംബന്ധിക്കുന്ന ചർച്ചയിൽ പങ്കെടുക്കാവേയാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ചത്. സൗന്ദര്യമുള്ള ഭാഷയാണ് ഹിന്ദിയെങ്കിലും അത് അടിച്ചേല്പിക്കാനുള്ള ശ്രമങ്ങളെ ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഭരണഘടനാ പ്രകാരം പ്രാദേശിക ഭാഷകൾ എന്ന ആശയമേ ഇല്ല. മലയാളവും ഹിന്ദിയും തമിഴുമെല്ലാം തന്നെ ഔദ്യോദിക ഭാഷകളാണ്.

പുതിയ വിദ്യാഭ്യാസ നയം ഫെഡറൽ തത്വങ്ങൾക്ക് എതിരാണ് എന്നും ഇന്ത്യൻ ഭരണഘടനയുടെ 246 അനുച്ഛേദനം പ്രകാരം വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ പെടുന്ന വിഷയമാണ് എന്ന വസ്തുത ബിജെപി സർക്കാർ മറക്കരുതെന്നുംസന്തോഷ് കുമാർ എം പി പറഞ്ഞു.

Tags