കണ്ണൂരിൽ ചെങ്കല്ലിൻ്റെ വിലവർധിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ഡി വൈ എഫ് ഐ

DYFI demands withdrawal of decision to increase price of red stone in Kannur

കണ്ണൂർ: ജില്ലയിൽ ചെങ്കലിന്റെ വില വർദ്ധിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസ്താവനിലൂടെ ആവശ്യപ്പെട്ടു. ചെങ്കൽ വ്യവസായ അസോസിയേഷൻ ജില്ലാ കമ്മിറ്റി കല്ലിൻ്റെ വിലവ വർധനവ് ഏപ്രിൽ 20 മുതൽ നടപ്പിലാക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്.

ഒരു കല്ലിന് എട്ടു രൂപയോളം വിലവർദ്ധിപ്പിക്കാനാണ് ചെങ്കൽ വ്യവസായ അസോസിയേഷൻ തീരുമാനിച്ചിട്ടുള്ളത് എന്നാൽ ഈ ചെങ്കൽ വ്യവസായ അസോസിയേഷനിലെ ഒരു വിഭാഗം ആളുകൾ ഈ വില വർധിപ്പിക്കേണ്ടതില്ല എന്ന് പറഞ്ഞുകൊണ്ട് മുന്നോട്ടുവരികയും ചെയ്തിട്ടുണ്ട്. 

Tags