വിസ്ഡം കേരളാ സ്റ്റുഡൻ്റ് കോൺഫറൻസിന് കണ്ണൂരിൽ നിന്നും 1500 പേർ പങ്കെടുക്കും

1500 people from Kannur will participate in the Wisdom Kerala Student Conference
1500 people from Kannur will participate in the Wisdom Kerala Student Conference

കണ്ണൂർ: വിസ്ഡം സ്റ്റുഡൻ്റ്സ് സംഘടിപ്പിക്കുന്ന കേരള സ്റ്റുഡൻ്റ്സ് കോൺഫറൻസ് മെയ് 11 ന് പെരിന്തൽമണ്ണയിൽ നടക്കും. അരലക്ഷത്തിലേറെ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന മഹാസമ്മേളനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ധർമ സമരത്തിൻ്റെ വിദ്യാർത്ഥി കാലമെന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 1500 ലേറെ പേർ പങ്കെടുക്കും. 

tRootC1469263">

മെയ് 11 ന് വൈകിട്ട് 4 ആരംഭിക്കുന്ന വിദ്യാർത്ഥി മഹാസമ്മേളനം സൗദി അറേബ്യ എംബസി അറ്റാഷെ ശൈഖ് ബദർ നാസർ ബുജി അൽ അനസി ഉദ്ഘാടനം ചെയ്യും. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസി. പി. എൻ. അബ്ദുല്ലത്തീഫ് മദനി അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മന്ത്രി എം.ബി രാജേഷ്,ഇ.ടി മുഹമ്മദ് ബഷീർ എം.പി. നജീബ് കാന്തപുരം, കനയ്യ കുമാർ തുടങ്ങിയവർ പങ്കെടുക്കും. സമ്മേളനത്തിൻ്റെ ഭാഗമായി മെയ് ആറു മുതൽ 10 വരെ ദ സൊല്യൂഷൻസ് വൈജ്ഞാനിക പ്രദർശനം, മെഡിക്കൽ വിദ്യാർത്ഥി സമ്മേളനം ,ലഹരി വിരുദ്ധ കാംപയിൻ. 

പ്രൊഫഷനൽ സ്റ്റുഡൻ്റ്സ് ഗ്ളോബൽ കോൺഫറൻസ്' ജില്ലാ ക്യാംപസ് മത്സരങ്ങൾ എന്നിവ കേരളത്തിനകത്തും പുറത്തും നടന്നുവരികയാണെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ ഷമൽ വമ്പൻ, സിറാജുദ്ദീൻ',അക്രം വളപട്ടണം , കെ.വി ഷംസുദ്ദീൻ',ഷാക്കിർ ഇബ്രാഹിം എന്നിവർ പങ്കെടുത്തു.
 

Tags