വിസ്ഡം ഹജ്ജ് പഠനക്യാംപ് 26 ന് കണ്ണൂരിൽ നടത്തും

Wisdom Hajj Study Camp to be held in Kannur on 26th
Wisdom Hajj Study Camp to be held in Kannur on 26th

കണ്ണൂർ : ഈ വർഷത്തെ ഹജ്ജ് കർമ്മം നിർവഹിക്കുന്നവർക്കായി വിസ്ഡം ഇസ്ലാമിക് ഓർഗനൈസഷേൻ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ഏരിയാ ഹജജ് പഠന ക്യാംപ് ഏപ്രിൽ 26 ന് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കണ്ണൂർ യോഗശാല റോഡിലെ ജവഹർ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

tRootC1469263">

വിശുദ്ധ ഹജ്ജ് കർമ്മങ്ങൾ അബദ്ധങ്ങൾ സംഭവിക്കാത്ത വിധം നിർവഹിക്കാൻ വിശ്വാസികളെ പ്രാപ്തമാക്കുക, യാത്രയിലും കർമ്മങ്ങളിലും ത്യാഗസന്നദ്ധരാകാൻ ഉദ്ബോധിപ്പിക്കുക, ഹജ്ജിന് മുൻപും ശേഷവും സംസ്കരണ വിധേയമാകുംവിധമുള്ള ബോധവൽക്കരണം തുടങ്ങിയവയാണ് ക്യാംപിൻ്റെ മുഖ്യ ലക്ഷ്യങ്ങൾ ദീർഘകാലം ഹജ്ജ് യാത്രാ സംഘങ്ങൾക്കും സേവനങ്ങൾക്കും നേതൃത്വം നൽകിയ പ്രമുഖ പണ്ഡിതനുമായ അബ്ദുലത്തീഫ് സുല്ലമി മാറഞ്ചേരി ഹജ്ജ് പഠന ക്യാംപിന് നേതൃത്വം നൽകും. ആധുനിക സാങ്കേതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഹജ്ജിൻ്റെ ചടങ്ങുകൾ പ്രയോഗികമായി വിശദീകരിക്കും വിധമാണ് ക്യാംപ് ക്രമീകരിച്ചിട്ടുള്ളത്.

 ഹാജിമാർക്ക് വൈജ്ഞാനിക കിറ്റുകൾ വിതരണം ചെയ്യും. മുഖപണ്ഡിതനായ മുഹമ്മദ് സ്വാദിഖ് മദീനി സംശയനിവാരണ സെഷന് നേതൃത്വം നൽകും. ഹെൽത്ത് ഇൻസ്പെക്ടർ സി.പി സലീം ഹാജിമാർ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങൾ സംബന്ധിച്ച് ക്ളാസെടുക്കും. ഭാരവാഹികളായ ഹുസൈൻകുഞ്ഞി തളിപറമ്പ്, അബ്ദുള്ള ഫാസിൽ, കെ.കെ അഷ്റഫ്, അബ്ദുൾ ഖാദർ ഫാറൂഖി, അബൂബക്കർ മുട്ടം, അസീസ് വടക്കുമ്പാട്, സിറാജ് തയ്യിൽ എന്നിവർ ക്യാംപിന് നേതൃത്വം നൽകും. വാർത്താ സമ്മേളനത്തിൽ വിസ്ഡം ഭാരവാഹികളായ കെ. അബൂബക്കർ മുട്ടം , അസീസ് വടക്കുമ്പാട്, പി.സിറാജുദ്ദീൻ, കെ.വി ഷംസുദ്ദീൻ,നൗഫൽ അബ്ദുള്ള, അബ്ബാസ് ഹാമിദ് എന്നിവർ പങ്കെടുത്തു.

Tags