മരണം വരെ അഭിപ്രായസ്വാതന്ത്ര്യത്തിനായി പോരാടും: തസ്ലിമ നസ്റിൻ
കണ്ണൂർ: പ്രവാസ ജീവിതം ദുഃഖകരമാണെങ്കിലും എഴുത്തിലും ചിന്തകളിലും സ്വാതന്ത്ര്യം അനുഭവിക്കുന്നുവെന്ന് ബംഗ്ളാദേശി എഴുത്തുകാരി തസ്ലിമ നസ്റീൻ പറഞ്ഞു. കൈരളി ഇൻ്റർനാഷനൽ കൾച്ചറൽ ഫെസ്റ്റ് കണ്ണൂർ ശിക്ഷക് സദനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തസ്ലിമ . ബംഗ്ളാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ അതിക്രമം നടത്തുന്നു മതത്തിൻ്റെ പേരിൽ വലിയ തോതിൽ വിവേചനം അനുഭവപ്പെടുന്നു. എഴുത്തുകാരെ അംഗീകരിക്കന്ന രാജ്യമാണ് ഇന്ത്യ.
മത തീവ്രവാദം രാജ്യങ്ങളെ ആപത്തുകളിലേക്ക് തള്ളിവിടുന്ന കെട്ട കാഴ്ച്ചകളാണ് നാം കാണുന്നത് മരണത്തിൽ ഭയമില്ല മരണം വരെ താൻ അഭിപ്രായ സ്വാതന്ത്ര്യത്തിനും ലിംഗസമത്വത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാടുമെന്ന് തസ്ലീമ പറഞ്ഞു. കേരളവും എഴുത്തുകാരെ സ്‌നേഹിക്കുന്ന നാടാണ് അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള സ്പേസ് ഇവിടെയുണ്ട് വായനയെ ജനങ്ങൾ സ്നേഹിക്കുമ്പോൾ അവർ എല്ലാ കെട്ടുപാടുകളിൽ നിന്നും സ്വതന്ത്രരായി മാറുമെന്നും തസ്ലീമ നസ്റീൻ പറഞ്ഞു.
കൈരളി ബുക്സ് ചെയർമാൻ ഡോ. മുരളി മോഹൻ അധ്യക്ഷനായി. കൾച്ചറൽ ഫെസ്റ്റ് ഡയറക്ടർ മധുപാൽ മുഖ്യാതിഥിയായി. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യൻ, ജില്ലാ ലൈബ്രറി കൗൺസിൻ സെക്രട്ടറി പി കെ വിജയൻ. എം കെ മനോഹരൻ , കെ.സി സുനിൽ എന്നിവർ സംസാരിച്ചു. എവി പവിത്രൻ സ്വാഗതവും എ കെ ബിജു രാജ് നന്ദിയും പറഞ്ഞു.
.jpg)

