കാട്ടാന ഇറങ്ങി; കണ്ണൂർ അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിൽ നാലു വാർഡുകളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു

elephant
elephant
കണ്ണൂർ: ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് അപകടം ഉണ്ടാകുവാൻ സാധ്യത ഉള്ളതിനാൽ ബി എൻ എസ് എസ് സെഷൻ 163 (1) വകുപ്പ് പ്രകാരം ഡിസംബർ 21 വൈകീട്ട് നാല് മണി മുതൽ 22 വൈകീട്ട് ആറ് മണി വരെ അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിൽ ആറ്, ഏഴ്, ഒൻപത്, 11 എന്നീ വാർഡുകളിൽ പൊതുജനങ്ങൾ ഒത്തു കൂടുന്നത് നിരോധിച്ച് നിരോധനാജ്ഞ പുറപ്പെടുവിച്ച് ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടു.

Tags