ആറളത്ത് വീണ്ടും കാട്ടാനക്കലി വീടിൻ്റെ അടുക്കള ഷെഡ് തകർത്തു


ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ വീണ്ടും കാട്ടാന ആക്രമണം.ഗ്രാം ബ്ലോക്കിൽ വളയംചാലിലെ രാജൻ-ബിന്ദു ദമ്പതികളുടെ വീടിന്റെ അടുക്കള ഷെഡാണ് ഇന്നലെ രാത്രി കാട്ടാന തകർത്തത്. രാത്രി 12.30 നായിരുന്നു ആക്രമണം.വീടിന്റെ പിന്നിലെ പ്ലാവിൽ നിന്നും ചക്ക വീഴുന്ന ശബ്ദം കേട്ടാണ് ഫാമിലെ സെക്യൂരിറ്റിയായ രാജനും മകനും വെളിയിൽ ഇറങ്ങിയത്.
tRootC1469263">ഇവരെ കണ്ടതോടെ ആന അവർക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. രണ്ടുപേരും അടുക്കള ഷെഡിലൂടെ ഓടി വീടിനകത്ത് കയറിയപ്പോൾ പിന്നാലെ പാഞ്ഞുവന്ന ആന ഷെഡ് ഇടിച്ചു തകർക്കുകയായിരുന്നു. രാജൻ്റെ പേരക്കുട്ടികൾ അടക്കം മൂന്ന് കുഞ്ഞു കുട്ടികൾ ഉൾപ്പെടെ എട്ട് പേരായിരിക്കുന്ന ആ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്.

പിന്മാറാതെ മുറ്റത്തുതന്നെ നിന്ന ആനയെ രാജനും മകനും ചേർന്ന് പടക്കം പൊട്ടിച്ച് വീടിന്റെ സമീപത്തുനിന്നും തുരത്തി. തുടർന്ന് ആർ ആർ ടി സംഘവും സ്ഥലത്തെത്തി. അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ അടക്കം കാട്ടാനയുടെ ആക്രമണത്തിൽ നഷ്ടമായതായി ബിന്ദു പറഞ്ഞു.