ആറളം ഫാമിൽ കാട്ടാന വീട് തകർത്തു
Jun 25, 2025, 12:16 IST
ഇരിട്ടി: ആറളംഫാമിൽ കാട്ടാന വീട് തകർത്തു . ഫാം പുനരധിവാസ മേഖലയിലെ ഏഴാം ബ്ലോക്കിലെ താമസക്കാനായ സിബിയുടെ വീടിനു നേരെയാണ് ഇന്നലെ രാത്രി 10.40 ന് ആനയുടെ അക്രമമുണ്ടായത്.
വീടിന്റെ മുറ്റത്തെത്തിയ ആന മുറ്റത്തെ പ്ലാവ് കുലുക്കി ചക്ക വീഴ്ത്തി ഭക്ഷിച്ചശേഷം വീടിന്റെ പുറകുവശത്തെ ഷെഡ് തകർക്കുകയായിരുന്നു. സിബിയും കുടുംബവും വീടിനകത്തുണ്ടായിരുന്നുവെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
tRootC1469263">.jpg)


