രാപ്പകൽ കാട്ടാന ഭീഷണി : കണ്ണൂർ ആറളം ഫാമിലെ ജനങ്ങൾ ഭീതിയിൽ

Night and day threat of wild animals: People of Aralam Farm in Kannur are in fear
Night and day threat of wild animals: People of Aralam Farm in Kannur are in fear

ഇരിട്ടി : ആറളം ഫാം പുനരധിവാസ മേഖലയിൽ പകൽസമയത്തും കാട്ടാനകൾ ചുറ്റി തിരിയുന്നു.ഇന്നലെ  രാവിലെ 7.30 ഓടെയാണ് ആറളം ഫാം ബ്ലോക്ക് 10 ലെ ജനവാസ മേഖലയിൽ മോഴയാന എത്തിയത്. യാതൊരു ഭയവും ഇല്ലാതെയാണ് ആന വീടിന് സമീപത്തുകൂടി കാട്ടിലേക്ക് കയറി പോകുന്നത്. 

ആറളം മേഖലയിൽ രണ്ട്  മോഴ ആനകളാണ് ഭീഷണി ആകുന്നത്. രണ്ട് ആനകളും അക്രമ കാരികളാണ്. ഫെബ്രുവരിയിൽ ബ്ലോക്ക് 13ൽ  വെള്ളി-ലീല ദമ്പതികളെ ആക്രമിച്ച് കൊലപ്പെടുത്തിയത് മോഴ ആന ആണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ആനകൾ ഭീഷണിയാകുന്ന പുനരധിവാസ മേഖലയിൽ ജനങ്ങൾക്ക് പകൽ സമയത്ത് പോലും സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണ്. 

tRootC1469263">

പുനരധിവാസ മേഖലയിലെ കാടു പിടിച്ച പ്രദേശങ്ങളിലാണ് കാട്ടാന കൂട്ടം തങ്ങുന്നത്. രാത്രികാലങ്ങളിൽ
 ആനകൾ കുടിലുകൾ തകർക്കുകയും വീടുകൾക്ക് നേരെ അക്രമണം നടത്തുന്നതും ഇവിടെ പതിവാണ്. നാലു മാസത്തിനുള്ളിൽ 17 ഓളം കുടിലുകൾ കാട്ടാനകൾ തകർത്തിട്ടുണ്ട്. പലപ്പോഴുീ ജനങ്ങൾ ആനയുടെ പിടിയിൽ നിന്നും ഭാഗ്യം കൊണ്ടാണ് രക്ഷപെടുന്നത്. ആർ ആർ ടി ഉൾപെടെ പ്രവൃത്തിക്കുന്നുണ്ടെങ്കിലും ആനകളെ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമാണ്.

Tags