ആറളം ഫാമില്‍ കാട്ടാന കുടില്‍ തകര്‍ത്തു : ഗർഭിണി ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്ക്

Wild elephants are rampant in Aralam Farm; Kanjipura destroyed in the sixth block of the agricultural farm
Wild elephants are rampant in Aralam Farm; Kanjipura destroyed in the sixth block of the agricultural farm

ആറളം: ആറളം ഫാം പ്രദേശത്തെ ജനവാസ കേന്ദ്രത്തിലിറങ്ങിയകാട്ടാന കുടിൽ തകർക്കുന്നത് കണ്ട് വിരണ്ട് ഓടിയ ഗർഭിണി ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റു. ആറളം ഫാം ഒൻപതാം ബ്ളോക്കിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ വർക്കാണ് പരുക്കേറ്റത്. 

അക്രമാസക്തനായ കാട്ടാന കുടിലും വീട്ടുപകരണങ്ങളും തകർത്തു. ഇന്ന് പുലർച്ചെയാണ് സംഭവം. ആറളം ഫാം ഒൻപതാം ബ്ളോക്കിലെ താമസക്കാരായ അശ്വനി ,ലീന, ജിഷ്ണു എന്നിവർക്കാണ് പരുക്കേറ്റത്. അശ്വനിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.

tRootC1469263">

Tags