തലശേരിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വെച്ചു പിടികൂടി വനത്തിലേക്ക് വിട്ടു

A wild buffalo that entered a residential area in Thalassery was caught with a tranquilizer gun and released into the forest.

തലശേരി: കഴിഞ്ഞ മൂന്നു ദിവസമായി ജന വാസകേന്ദ്രങ്ങളിൽ ഭീതി വിതച്ച കാട്ടുപോത്തിനെ വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടി ശനിയാഴ്ച്ച വൈകിട്ട് എരഞ്ഞോള്ളി കുണ്ടൂർമലയിലെ തലശേരി എൻജിനിയറിങ് കോളേജിന് പിന്നിലെ കുന്നിൻ മുകളിൽവച്ചാണ് വനംവകുപ്പിലെ വെറ്ററിനറി ഡോക്ടർമാർ കാട്ടുപോത്തിനെ വെടിവച്ചത്. ആദ്യ വെടിയേറ്റതോടെ വിരണ്ടോടിയ കാട്ടുപോത്ത്  കുറച്ചുദൂരറച്ചു ദൂരമെത്തിയപ്പോൾ തളർന്നുവീണു. 

പിന്തുടർന്നെത്തിയ സംഘത്തെ കണ്ട് വിണ്ടും എഴുന്നേറ്റോടിയെങ്കിലും തളർന്നു. തുടർന്ന് ഡോക്ടർമാർ മയക്കുമരുന്ന് കുത്തിവച്ച് പോ ത്തിനെ കീഴടക്കുകയായി രുന്നു.കനത്ത മഴയെ അ വഗണിച്ചു നടന്ന രണ്ടര മണിക്കൂർ നീണ്ട പരിശ്ര മത്തിനൊടുവിൽ ക്രൈയിൻ ഉപയോഗിച്ച് പോ ത്തിനെ ട്രക്കിലേക്ക്  മാറ്റി തുടർന്ന് വയനാട്ടിലേ ക്ക് കൊണ്ടുപോയി. കഴിഞ്ഞ വ്യാഴാഴ്‌ച്ചമുതലാ ണ് പാനുണ്ട, പൊട്ടൻ പാറ, എരുവട്ടി വയൽ, നാട്ടുകാർ പാലം, സോ ഡ മുക്ക്, വടക്കുമ്പാട്, കാവുംഭാഗം, കൊളശ്ശേരി ഭാഗങ്ങളിൽ കാട്ടുപോ ത്തിനെ കണ്ടത്. 

തലശേരി എഎസ് പി ഡോ. നന്ദഗോപാൽ, എസ്ഐ പി പി അബ്ദുൾ റഫീഖ് എന്നിവരുടെ നേതൃത്വ ത്തിലുള്ള പൊലീസ് സംഘവും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥല ത്തുണ്ടായിരുന്നു. കണ്ണൂർ ഡിവിഷണൽ ആ ഫോറസ്റ്റ് ഓഫീസർ എ വൈശാഖ് ഐഎഫ്എ സിൻ്റെ നിർദേശപ്രകാരം കൊട്ടിയൂർ റെയ്ഞ്ച് ഓ ഫീസർ ടി നിതിൻ രാജിൻ്റെ നേത്യത്വത്തിലു ള്ള സംഘമാണ് ദൗത്യം ഏകോപിപ്പിച്ചത്. വനപ്ര ദേശത്തുനിന്ന് 13.5 കിലോമീറ്റർ ദൂരെയുള്ള ജ നസാന്ദ്രതയേറിയ മേഖലയായതിനാലാണ് ചീ ഫ് വൈൽഡ് ലൈഫ് വാർഡൻ്റെ പ്രത്യേക അനുമതിയോടെ മയക്കു വെടിവയ്ക്കാൻ തീരുമാ നിച്ചത്. ഡോ. ഇല്യാസ് റാവുത്തറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സം ഘമാണ് വെടിവച്ചത്. കണ്ണൂർ ആർആർടി ഡെ പ്യൂട്ടി റെയ്ഞ്ച് ഓഫീ സർ ഷൈനി കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓ ഫീസർമാരായ പ്രമോദ് കുമാർ, സി കെ മഹേഷ്, സുനിൽകുമാർ, സർപ്പ വാളൻ്റിയർ ബിജിലേഷ് എന്നിവരും ദൗത്യത്തിൽ പങ്കാളികളായി. വയനാട് തോൽപ്പെട്ടി വന്യജീവി സങ്കേതത്തിലെത്തിച്ച കാട്ടുപോത്തിനെ ആരോഗ്യനില തൃപ്തികര മാണെന്ന് ഉറപ്പുവരുത്തിയശേഷം ഉൾവനത്തിൽ തുറന്നു വിട്ടു.
 

Tags