കമ്പിൽ ടൗണിൽ വിരണ്ട് ഓടി കാട്ടുപന്നി ; സ്‌കൂട്ടർ യാത്രക്കാരായ യുവാവിനെയും കുട്ടിയെയും ഇടിച്ചിട്ടു

Wild boar runs wild in Kambil town; hits young man and child riding scooter

കണ്ണൂർ: കമ്പിൽ ടൗണിൽ വിരണ്ടു പാഞ്ഞ കാട്ടുപന്നി ഭീതി പരത്തി. ഇന്നലെ പകലാണ് സംഭവം. റോഡിലൂടെ അതിവേഗത്തിൽ വിരണ്ടു പാഞ്ഞ
കാട്ടുപന്നിയുടെ ആക്രമണത്തിൽ  കുട്ടി ഉൾപ്പെടെയുള്ള സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. 

സ്‌കൂട്ടറിൽ ഇടിച്ചു തെറിപ്പിച്ചതു കാരണം യുവാവും കുട്ടിയും താഴെക്കു വീഴുകയായിരുന്നു എന്നാൽ സാരമായി പരുക്കേറ്റിട്ടില്ല. സംഭവത്തിൻ്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്.

Tags