തളിപ്പറമ്പ് ഏരുവേശ്ശിയിൽ ബൈക്കിൽ കടത്തുകയായിരുന്ന കാട്ടുപന്നിയിറച്ചി പിടികൂടി ; രണ്ടുപേർ വനംവകുപ്പിന്റെ കസ്റ്റഡിയിൽ
പൂവം നെടുങ്ങോം സ്വദേശി ബിജു പി.വി (44), കൂട്ടുമുഖം കാവുന്മായി സ്വദേശി അനീഷ് സി (38) എന്നിവരാണ് കാട്ടുപന്നിയിറച്ചിയുമായി പിടിയിലായത്. വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള കുറ്റകൃത്യമായതിനാൽ കേസ് തുടർനടപടികൾക്കായി വനംവകുപ്പിന് കൈമാറുകയായിരുന്നു.
തളിപ്പറമ്പ് : ഏരുവേശ്ശി പഞ്ചായത്തിലെ മുയിപ്ര ആലത്തൂരിൽ വാഹനപരിശോധനയ്ക്കിടെ ബൈക്കിൽ കടത്തുകയായിരുന്ന കാട്ടുപന്നിയിറച്ചി എക്സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.

പൂവം നെടുങ്ങോം സ്വദേശി ബിജു പി.വി (44), കൂട്ടുമുഖം കാവുന്മായി സ്വദേശി അനീഷ് സി (38) എന്നിവരാണ് കാട്ടുപന്നിയിറച്ചിയുമായി പിടിയിലായത്. വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള കുറ്റകൃത്യമായതിനാൽ കേസ് തുടർനടപടികൾക്കായി വനംവകുപ്പിന് കൈമാറുകയായിരുന്നു.
തളിപ്പറമ്പ് റെയിഞ്ച് ഓഫീസർ സനൂപ് കൃഷ്ണൻ പി.വിയുടെ നിർദ്ദേശപ്രകാരം ശ്രീകണ്ഠാപുരം സെക്ഷൻ സ്റ്റാഫ് മുക്താർ അബ്ദുൾ ഹഖ്, ഒ.കെ. (BFO ) സുജിത്ത് രാഘവൻ,(BFO) വൈശാഖ് രാജൻ , കരാമരംതട്ട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രഞ്ജിത്ത് .എം, BFO ഷമീന പി എച്ച് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ബിജുവിനെയും അനീഷിനെയും നിയമാനുസൃത നടപടികൾക്ക് ശേഷം പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
.jpg)

