ഭർത്താവിനെ ശ്വാസം മുട്ടിച്ചു കൊന്ന ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു

Wife and lover sentenced to life imprisonment and fine for strangling husband to death

തലശേരി .ആൺ സുഹൃത്തുമായുള്ള അവിഹിതബന്ധം എതിർത്തതിന് ഭർത്താവിനെ കൊന്ന ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവും അൻപതിനായിരം രൂപ വീതംപിഴയും ശിക്ഷ വിധിച്ചു. പ്രതികൾ പിഴയടച്ചാൽ അതു കൊല്ലപെട്ടയാളുടെ രക്ഷിതാക്കൾക്ക് നൽകാനും കോടതി വിധിച്ചു.പയ്യാവൂർ വെമ്പുവ പാറക്കടവതോണിപ്പാ റക്കൽ വീട്ടിൽ ബാബു തോണി പ്പാറക്കലിനെ (52) ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഭാര്യയും ആൺസുഹൃത്തും കുറ്റക്കാരാ ണെന്ന് തലശേരി അഡിഷണൽ ജില്ലാസെഷൻസ് കോടതി (ഒന്ന്) ജഡ് സി ജെ ഡെന്നി കണ്ടെത്തിയത് പയ്യാവൂർ വെമ്പുവ കുറ്റിക്കാട്ടുകു ന്നേൽ ജോബി ജെയിംസ് (48), പയ്യാവൂർ പാറക്കടവ് തോണിപ്പാ റക്കൽ വീട്ടിൽ ജാൻസി ബാബു എന്ന ആനി ബാബു (47) എന്നിവർക്കെതിരെയുള്ള ശിക്ഷയാണ് വ്യാഴാഴ്ച്ച രാവിലെ പതിനൊന്നിന് വിധിച്ചത്.

തോണിപ്പാറക്കൽ ബാബുവിനെ ഭാര്യ ആനിയുടെ ഒത്താശ യോടെ ഒന്നാം പ്രതി ജോബി ജെയിംസ് തോർത്ത് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയെന്നാ ണ് കേസ്. 2017 നവംബർ എട്ടിന് രാവിലെ ഏഴിനാണ് പയ്യാവൂർ പാറ ക്കടവ് തോണിപ്പാറക്കൽ വീട്ടിൽ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. അയൽവാസി കല്ലാ പുത്തൻപുരയിൽ ഷാജു ജോസിൻ്റെ പരാതിയിൽ അസ്വാഭാവിക മര ണത്തിനാണ് പയ്യാവൂർ  പൊലിസ് ആദ്യം കേസെടുത്തത്. കഴുത്തിൽ പാടുക ണ്ട് സംശയത്തിൽ നടത്തിയ പോസ്‌റ്റ് മോർട്ടത്തിലാണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ താണെന്ന് തെളിഞ്ഞത്. ഒന്നും രണ്ടും പ്രതികൾ തമ്മിലുള്ള അടുപ്പം ബാബു ചോദ്യംചെയ്തതിലെ വിരോധമാണ് കൊലയ്ക്ക് കാരണമായത്. പ്രോസിക്യൂഷ ന് വേണ്ടി പബ്ലിക്ക് പ്രോസിക്യു ട്ടർ കെ. അജിത്ത്‌കുമാർ ഹാജരായി.

Tags