കണ്ണൂരിൽ എസ് എഫ് ഐ കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ ഓഫീസ് മാർച്ചിൽ വ്യാപക സംഘർഷം, പൊലിസ് ബാരിക്കേഡ് മറികടന്ന പ്രവർത്തകരും പൊലിസും തമ്മിൽ ഉന്തുംതള്ളും

Widespread clashes at SFI Kannur City Police Commissioner's Office march in Kannur, clashes between activists and police who crossed the police barricade

കണ്ണൂർ: കേരള സർവ്വകലാശാല എസ് എഫ് ഐ വിജയാഹ്ളാദ പ്രകടനത്തിനിടെ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ തിരുവനന്തപുരത്തുണ്ടായ പൊലിസ് , കെ എസ് യു അക്രമത്തിൽ പ്രതിഷേധിച്ച്  കണ്ണൂരിൽ എസ്.എഫ് ഐ പ്രവർത്തകർ നടത്തിയ കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ ഓഫീസ് മാർച്ചിൽ വ്യാപക സംഘർഷം. ഇന്ന് വൈകുന്നേരം മൂന്നരയോടെ പ്രതിഷേധ പ്രകടനവുമായി എത്തിയ എസ് എഫ് ഐ പ്രവർത്തകർ പൊലിസ് ബാരിക്കേഡിന് മുകളിലൂടെയും മതിൽ തകർത്തും സിറ്റി പൊലിസ് കമ്മിഷണറുടെ പഴയ ഓഫീസിലേക്ക് ഓടിക്കയറി.

ആൺകുട്ടികളും പെൺകുട്ടികളുമടങ്ങുന്ന സംഘമാണ് ഓടിക്കയറിയത് സിറ്റി പൊലിസ് കമ്മിഷണർ ഓഫീസിൻ്റെ കവാടത്തിലെ ഗ്രിൽന അടച്ചതിനാൽ മുദ്രാവാക്യം വിളികളുമായി ഓടിക്കയറിയ പ്രവർത്തകർക്ക് അകത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല ഇതേ തുടർന്ന് പൊലിസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളും നടന്നു. സിറ്റി പൊലിസ് കമ്മീഷണറുടെ ഓഫീസിന് മുൻപിൽ വെച്ച പൂച്ചെട്ടി പ്രവർത്തകർ തകർത്തു. പൊലിസുകാരുടെ ലാത്തിയൊടിച്ചു വലിച്ചെറിഞ്ഞു. ഹെൽമെറ്റ് തട്ടി തെറിപ്പിച്ചു ജലപീരങ്കി ഉൾപ്പെടെ കനത്ത സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരുന്നുവെങ്കിലും പൊലിസ് സമചിത്തത പാലിക്കുകയായിരുന്നു പ്രതിഷേധക്കാരിൽ ആക്രമം നടത്തിയവരെ പിടിച്ചു മാറ്റുക മാത്രമേ പൊലിസ് ചെയ്തുള്ളൂ. സമരം എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി പി അഖില ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ടി പി ആദർശ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജോയൽ തോമസ് സ്വാഗതം പറഞ്ഞു.

Tags