തെരുവ് നായ ശല്യം കുറക്കാൻ എ ബി.സി കേന്ദ്രങ്ങൾ സ്ഥാപിക്കുമ്പോൾ ജനങ്ങൾ തടയുന്നു: മന്ത്രി എം.ബി രാജേഷ്
എ.ബി.സി യുനിറ്റുകൾ സ്ഥാപിക്കാൻ സർക്കാരിൻ്റെ കൈയ്യിൽ ഫണ്ടുണ്ട്
കണ്ണൂർ: എ ബി.സി കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിൽ ജനങ്ങൾ തടസം നിൽക്കുന്നുവെന്ന് മന്ത്രി എം.ബി രാജേഷ്. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായ്രുന്നു അദ്ദേഹം. എല്ലാവർക്കും തെരുവ് നായയുടെ ശല്യം കുറയ്ക്കണം അതിന് എബിസി കേന്ദ്രങ്ങൾ മാത്രമേ വഴിയുള്ളു. എന്നാൽ ഒരിടത്തും ആ നിമൽ ബർത്ത് കൺട്രോൾ കേന്ദ്രം സ്ഥാപിക്കാൻ അനുവദിക്കില്ലെന്നാണ് ഓരോരുത്തരും പറയുന്നത് ജനങ്ങൾ സഹകരിച്ചാൽ മാത്രമേ ഈക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയൂ.
tRootC1469263">എ.ബി.സി യുനിറ്റുകൾ സ്ഥാപിക്കാൻ സർക്കാരിൻ്റെ കൈയ്യിൽ ഫണ്ടുണ്ട്. അത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്നുമുണ്ട്. തെരുവ് നായ ശല്യം ഒഴിവാക്കാൻ വന്ധ്യ കരണമല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ല. എ.ബി.സി ചട്ടങ്ങളിൽ കേന്ദ്ര സർക്കാർ ഇളവു വരുത്താത്തതും തെരുവ് നായ ശല്യം ഒഴിവാക്കുന്നതിന് തടസമായിട്ടുണ്ട്. ഈ കാര്യത്തിൽ കേരളം നിവേദനം നൽകിയപ്പോൾ കേന്ദ്ര സർക്കാർ ചട്ടങ്ങൾ കൂടുതൽ കർക്കശമാക്കിയെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
.jpg)


