യുവതിയുടെ സ്വകാര്യ ഫോട്ടോകള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസിലൂടെ പ്രചരിപ്പിച്ച അധ്യാപകനെതിരെ കേസെടുത്തു
Feb 9, 2025, 15:37 IST


ആലക്കോട് : യുവതിയുടെ സ്വകാര്യ ഫോട്ടോകള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസിലൂടെ പ്രദര്‍ശിപ്പിച്ച് അപമാനിച്ച സംഭവത്തില്‍ മണ്ടൂര്‍ സ്വദേശിയായ അദ്ധ്യാപകനെതിരെ പെരിങ്ങോം പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.ചെറുതാഴം പിലാത്തറ മണ്ടൂര്‍ സ്വദേശിയും രാമന്തളി ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ അദ്ധ്യാപകനുമായ ഇ.വി.വിനോദിന്റെ പേരിലാണ് കേസ്.
2024 നവംബര്‍ 19 മുതല്‍ യുവതിയുടെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ച് അപമാനിച്ച സംഭവത്തിലാണ് യുവതി പെരിങ്ങോം പൊലീസില്‍ പരാതി നല്‍കിയത്.നേരത്തെ പൊലീസുകാരനായിരുന്ന വിനോദിന് പിന്നീടാണ് അദ്ധ്യാപകനായി ജോലി ലഭിച്ചത്.ആലപ്പടമ്പ് മുക്കാലി ഉള്ളൂര്‍ റോഡിലെ 44 കാരിയുടെ പരാതിയിലാണ് കേസ്.പെരിങ്ങോം എസ്.ഐ കെ.ഖദീജയാണ് കേസന്വേഷിക്കുന്നത്.
