കണ്ണൂരിൽ വാട്സ്ആപ്പ് ലോട്ടറി മാഫിയ തലവൻ പ്രഭാകരൻ അറസ്റ്റിൽ

How about a delicious Putt Biryani for dinner?
How about a delicious Putt Biryani for dinner?

ചെറുപുഴ:വാട്‌സ്ആപ്പ് ലോട്ടറി മാഫിയ തലവന്‍ പി.കെ.കെ യെന്ന് അറിയപ്പെടുന്നയാൾ അറസ്റ്റില്‍.ഞായറാഴ്ച്ച രാവിലെ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇയാളുടെ ഒളിത്താവളം കണ്ടെത്തി .

വിവരം നല്‍കിയതുപ്രകാരം രാജപുരം പ്രിന്‍സിപ്പല്‍ എസ്.ഐ സി.പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ്  സംഘമാണ് കള്ളാര്‍ കൊട്ടോടി സ്വദേശിയായ കൂരംകയ വീട്ടില്‍ സി.പ്രഭാകരന്‍(56) എന്ന പി.കെ.കെ.യെ അറസ്റ്റ് ചെയ്തത്. വെള്ളരിക്കുണ്ട് ഉന്നതിയിലെ എം.രാമന്‍(55), പൂടംകല്ലിലെ പാറശ്ശേരില്‍ വീട്ടില്‍ജോസ്‌   ജോസഫ്(78) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് സംഘത്തലവന്‍ സി.പ്രഭാകരനെ അറസ്റ്റ് ചെയതത്. 

tRootC1469263">

ഈ കേസില്‍ ഇനി രണ്ടുപേരെ കൂടി പിടികിട്ടാനുണ്ട്. പൊലിസിൻ്റെകൂടുതല്‍ അന്വേഷണത്തില്‍ വാട്‌സ്ആപ്പ് ലോട്ടറിക്ക് പിന്നില്‍ വേറെയും പ്രമുഖരുണ്ടെന്ന് കണ്ടെത്തിയതായാണ് വിവരം.പ്രഭാകരനെ ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags