മഴപെയ്താൽ വെള്ളക്കെട്ട് : അണ്ടർ ബ്രിഡ്ജിൽ ശാശ്വത പരിഹാരവുമായി കണ്ണൂർ കോർപ്പറേഷൻ

Waterlogging during rain: Corporation comes up with permanent solution for underbridge
Waterlogging during rain: Corporation comes up with permanent solution for underbridge

കണ്ണൂർ : പഴയ ബസ് സ്റ്റാന്റിന് സമീപത്തെ റെയിൽവേ അണ്ടർബ്രിഡ്ജിലെ മഴക്കാല വെള്ളക്കെട്ട് പരിഹരിക്കാൻ കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ തീവ്ര ശ്രമം വിജയം കണ്ടു.  ചെറിയ മഴ പെയ്താൽ കണ്ണൂരിന്റെ ഹൃദയ ഭാഗമായ മുനീശ്വരൻകോവിൽ, റെയിൽവേ സ്റ്റേഷൻ, പ്രഭാത്, താളിക്കാവ്, പാസ്പോർട്ട് ഓഫീസ് തുടങ്ങിയ പ്രധാനപ്പെട്ട ഇടങ്ങളിലേക്കും വ്യാപാര കേന്ദ്രങ്ങളിലേക്കും പോകാനുള്ള പ്രധാനപ്പെട്ട വഴിയാണ് വെള്ളക്കെട്ടിൽ കുടുങ്ങുന്നത്.

ചെറിയ മഴയ പെയ്താൽ വെള്ളം നിറയുന്നതിനാൽ ഓട്ടോറിക്ഷകൾ സർവ്വീസ് നിർത്തുകയും ബസ് വെള്ളം തെറിപ്പിച്ച് കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടാവുകയും ചെയ്യുന്നത് സ്ഥിരമാണ്. ഇതിന് പ്രധാന കാരണമായി കോർപ്പറേഷൻ ചൂണ്ടിക്കാട്ടുന്നത് ഈ റോഡിലെ വെള്ളം ക്രോസ് ചെയ്ത് പോകേണ്ടത് റെയിൽവേ ഓവുചാലിലേക്കാണ്.

കോർപറേഷൻ നിരവധി തവണ ആവശ്യപ്പെട്ടിട്ടും റെയിൽവേ മണ്ണ് നീക്കാത്തതിനാൽ ഏതാണ്ട് 800 മീറ്ററോളം റെയിൽവേ ഭാഗത്തെ മണ്ണ് കോർപ്പറേഷൻ ശുചീകരണ തൊഴിലാളികൾ കുത്തനെയുള്ള ഓവുചാലിൽ ഇറങ്ങി മൺവെട്ടി ഉപയോഗിച്ച് നീക്കി. കൂടാതെ പഴയ ബസ് സ്റ്റാന്റ് മുതൽ മുനീശ്വരൻകോവിൽ റോഡ് ജംഗ്ഷൻ വരെ ഫുട്പാത്തിലെ സ്ലാബ് മാറ്റി ഇവിടെയും ഉള്ള മണ്ണ് നീക്കം ചെയ്തു. ഇതോടെയാണ് വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായത്.

Tags