തളിപ്പറമ്പ് കുറ്റിക്കോൽ അടിപ്പാതയിൽ വെള്ളക്കെട്ട് രൂക്ഷം ; നിർമാണത്തിലെ പിഴവെന്ന് ആക്ഷേപം ; യാത്രക്കാർ ദുരിതത്തിൽ

Severe waterlogging at the Kuttikol underpass in Taliparamba; allegations of construction flaws; commuters face hardship

ഒരു മഴയിൽ തന്നെ കുറ്റിക്കോൽ അടിപ്പാതയിൽ വെള്ളം ഉയരും. മീറ്ററുകളുടെ വ്യത്യാസത്തിൽ അടിപ്പാതയും കൾവെർട്ടും ഒരേ ഉയരത്തിൽ നിർമിച്ചതാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് ആക്ഷേപം. മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്നത് കുറ്റിക്കോലിലെ നാട്ടുകാരുടെ യാത്രാദുരിതം ഇരട്ടിയാക്കുകയാണ് . ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾക്കും വെള്ളക്കെട്ട് വലിയ വെല്ലുവിളിയാണ് .കുറ്റിക്കോൽ പുഴയിലെ ജലനിരപ്പ് പോലും പരിഗണിക്കാതെയാണ് മേഘ കൺസ്ട്രക്ഷൻ ഈ ഭാഗത്തെ നിർമാണം പൂർത്തിയാക്കിയതെന്നാണ്  ആക്ഷേപം ഉയരുന്നത് .

 തളിപ്പറമ്പ : ഒരു മഴ പെയ്താൽ തളിപ്പറമ്പ് കുറ്റിക്കോൽ അടിപ്പാത വെള്ളക്കെട്ടിൽ മുങ്ങും . യാത്രക്കാർക്ക് ദുരിതയാത്ര നൽകുന്ന വെള്ളക്കെട്ടിന് ഇനിയും പരിഹാരം കാണാതെ അധികൃതർ. കഴിഞ്ഞ ദിവസം പെയ്ത മഴയിലും അടിപ്പാതയിൽ വെള്ളം ഉയർന്നതോടെ  നിരവധി യാത്രക്കാരാണ് ദുരിതത്തിലായത്. അടിപ്പാതയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം വേണമെന്ന  ആവശ്യം ശക്തം.

Severe waterlogging at the Kuttikol underpass in Taliparamba; allegations of construction flaws; commuters face hardship.2

ഒരു മഴയിൽ തന്നെ കുറ്റിക്കോൽ അടിപ്പാതയിൽ വെള്ളം ഉയരും. മീറ്ററുകളുടെ വ്യത്യാസത്തിൽ അടിപ്പാതയും കൾവെർട്ടും ഒരേ ഉയരത്തിൽ നിർമിച്ചതാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് ആക്ഷേപം. മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്നത് കുറ്റിക്കോലിലെ നാട്ടുകാരുടെ യാത്രാദുരിതം ഇരട്ടിയാക്കുകയാണ് . ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾക്കും വെള്ളക്കെട്ട് വലിയ വെല്ലുവിളിയാണ് .കുറ്റിക്കോൽ പുഴയിലെ ജലനിരപ്പ് പോലും പരിഗണിക്കാതെയാണ് മേഘ കൺസ്ട്രക്ഷൻ ഈ ഭാഗത്തെ നിർമാണം പൂർത്തിയാക്കിയതെന്നാണ്  ആക്ഷേപം ഉയരുന്നത് .

കഴിഞ്ഞ ദിവസം പെയ്ത മഴയിലും അടിപ്പാതയിൽ വെള്ളം കെട്ടിനിന്നതോടെ യാത്രക്കാർ ഏറെ പ്രയാസത്തിലായി. വെള്ളക്കെട്ടിലൂടെ സാഹസപ്പെട്ടാണ് ഇരുചക്രവാഹന യാത്രക്കാരടക്കം ഇതുവഴി കടന്നുപോയത്.

സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങൾക്കായി അടിപ്പാതയുടെ ഇരുവശത്തും ഡ്രൈനേജ് സൗകര്യം ഒരുക്കുമെന്നാണ് ദേശീയപാതാ വിഭാഗത്തിന്റെ വിശദീകരണം. ജനങളുടെ യാത്ര സുഗമമാക്കാനും അടിപ്പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാനും അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Tags