സുന്നി മഹല്ല് ഫെഡറേഷൻ തളിപ്പറമ്പ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വഖഫ് സെമിനാർ നവംബർ 08 ന്

Waqf seminar under the auspices of Sunni Mahal Federation Taliparamba Regional Committee on November 08
Waqf seminar under the auspices of Sunni Mahal Federation Taliparamba Regional Committee on November 08

തളിപ്പറമ്പ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആശയാദർശങ്ങൾ മഹല്ല് തലത്തിൽ പ്രചരിപ്പിക്കുകയും മഹല്ലുകളുടെ പ്രവർത്തനങ്ങൾ ഏകോപിച്ചു കൊണ്ടുപോവുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ 1987 മുതൽ രൂപീകരിച്ചു പ്രവർത്തിക്കുന്ന സംഘടനയാണ് സുന്നി മഹല്ല് ഫെഡറേഷൻ. കേരള മുസ്‌ലിം സമുദായത്തിന്റെ സമസ്ത മേഖലയിലും സ്വാധീനം ചെലുത്തുന്ന സംരംഭമാണ് മഹല്ല് സംവിധാനം, അത് കൊണ്ട് തന്നെ മതപരവും വിദ്യാഭ്യാസപരവും, സാമൂഹികപരവുമായ മുഴുവൻ കാര്യങ്ങളിലും ഇടപെടേണ്ടത് മഹല്ല് കമ്മറ്റികളുടെ ഉത്തരവാദിത്തമാണ്, ഭരണഘടനയുടെ 26 അനുച്ഛേദം എല്ലാ മതസ്ഥർക്കും തങ്ങളുടെ മതപരവും ധർമപരവുമായ ആവശ്യങ്ങൾക്ക് വേണ്ടി സ്ഥാപനങ്ങൾ ഏർപ്പെടു ത്താനും കൈകാര്യം ചെയ്യുന്നതിനുള്ള മൗലികാവകാശം ഉറപ്പു നൽകുന്നുണ്ട്. 

tRootC1469263">

ഭരണഘടന അനുസരിച്ചും പുതിയ വഖഫ് നിയമമനുസരിച്ചും മഹല്ല് കമ്മറ്റികളെ ബോധവത്കരിക്കുന്ന തിനും മഹല്ല് കമ്മറ്റികൾക്ക് കീഴിലുള്ള മഹല്ല് മദ്രസ്സ മറ്റു സ്ഥാപനങ്ങൾ, സ്ഥാവര ജംഗമ സ്വത്തുക്കൾ എന്നിവ വഖഫ് നിയമം മുഖേന സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ചുമുള്ള വഖഫ് സെമിനാർ സുന്നി മഹല്ല് ഫെഡറേഷൻ തളിപ്പറമ്പ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ ശനിയാഴ്ച രാവിലെ മുതൽ 9.30 മുതൽ തളിപ്പറമ്പ കരിമ്പം കേയി സാഹിബ് ട്രെയിനിങ് കോളേജ് സെമിനാർ ഹാളിൽ വെച്ച് നടക്കും.പരുപാടയിൽ 250ഓളം പേര് പങ്കെടുക്കുമെന്ന് വാർത്ത സമ്മേളനത്തിൽ പറഞ്ഞു .
 
സെമിനാർ സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജ: അബ്ദുറഹ്മാൻ കല്ലായി സെമിനാർ ഉദ്ഘാടനം ചെയ്യും.മേഖല പ്രസിഡന്റ് ഉമർ നദ്‌വി തൊട്ടിക്കൽ അധ്യക്ഷത വഹിക്കും. സുന്നി മഹല്ല് ഫെഡറേഷൻ സി ഇ ഓ ബഷീർ കല്ലേപ്പാടം വിഷയമവതരിപ്പിച്ചു സംസാരിക്കും. ജില്ലാ സെക്രട്ടറി മഹമൂദ് അള്ളാംകുളം, ജില്ലാ മേഖല ഭാരവാഹികൾ സംസാരിക്കും. മേഖല പരിധിയിലെ തളിപ്പറമ്പ, തളിപ്പറമ്പ ഈസ്റ്റ്, ഏഴാംമൈൽ, ചൊറുക്കള,പരിയാരം, ചപ്പാരപ്പടവ് തുടങ്ങിയ റൈഞ്ചിലെ മഹല്ലുകളുടെ ഭാരവാഹികൾ സെമിനാറിൽ സംബന്ധിക്കും. വാർത്ത സമ്മേളനത്തിൽ എസ് എം എഫ് ജില്ലാ ജനറൽ സെക്രട്ടറി മഹമൂദ് അള്ളാംകുളം,മേഖല പ്രസിഡന്റ് ഉമ്മർ നദ്‌വി തോട്ടിക്കീൽ, ജനറൽ സെക്രട്ടറി ഇബ്രാഹിം മാസ്റ്റർ അള്ളാംകുളം,വർക്കിംഗ് പ്രസിഡന്റ് എൻ എ സിദ്ധീഖ്‌, വർക്കിംഗ് സെക്രട്ടറി മുഹമ്മദ്‌ ഇബ്നു ആദം. എന്നിവർ പങ്കെടുത്തു.
 

Tags