വഖഫ് ഭേദഗതി നിയമം: എസ് ഡി പി ഐ പ്രതിഷേധ ഒപ്പ് ജില്ലാ തല ഉദ്ഘാടനം നടത്തി

Waqf Amendment Act: SDPI inaugurated protest signature drive at district level
Waqf Amendment Act: SDPI inaugurated protest signature drive at district level

കണ്ണൂർ: വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധാങ്ങളുടെ തുടർച്ചയായി എസ് ഡി പി ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'വഖഫ് ഭൂമി വിട്ടു നൽകില്ല, ചരിത്രത്തെ കൊല്ലാൻ അനുവദിക്കില്ല' എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന പ്രതിഷേധ ഒപ്പിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ സിറ്റിയിൽ നടന്നു.

 ഹാഫിസ് അബുൽ റാസിഖ് മൗലവി ആദ്യ ഒപ്പ് ചാർത്തി ഉദ്ഘാടനം  നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ ബഷീർ കണ്ണാടിപ്പറമ്പ്, ജനറൽ സെക്രട്ടറി മുസ്തഫ എ പി, വിവിധ സാമൂഹിക സാംസ്‌കാരിക പ്രവർത്തകരായ കെ വി സലീം, ജമാൽ കണ്ണൂർ സിറ്റി, ശരീഫ് മൗലവി, എസ് ഡി പി ഐ ജില്ലാ വൈസ് പ്രസിഡന്റ്‌ ബി ശംസുദ്ധീൻ മൗലവി, ജില്ല സെക്രട്ടറിമാരായ പി ടി വി ഷംസീർ, പി സി ഷഫീക്, കണ്ണൂർ മണ്ഡലം പ്രസിഡന്റ്‌ ഇക്ബാൽ പൂക്കുണ്ടിൽ തുടങ്ങി നിരവധി പേർ പ്രതിഷേധ ഒപ്പിൽ പങ്കാളികളായി.

Tags