കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ ഹോം മത്സരങ്ങൾക്കായി വെയ്റ്റിംഗ് ..! ജവഹര്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Waiting for Kannur Warriors FC's home matches..! Preparations are progressing at Jawahar Stadium

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയിലെ നിലവിലെ ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ ഹോം മത്സരങ്ങള്‍ നടക്കുന്ന കണ്ണൂര്‍ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ആദ്യ ഘട്ട പ്രവര്‍ത്തിയായ ഗ്രൗണ്ടിനു ചുറ്റുമുള്ള കാടുകള്‍ വെട്ടി തെളിക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. സൂപ്പര്‍ ലീഗ് മത്സരത്തിന് അനുയോജ്യമായ രീതിയില്‍ സ്‌റ്റേഡിയത്തെ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഗ്രൗണ്ടില്‍ പുല്ല് വെച്ച് പിടിപ്പിക്കുന്ന രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 

ഗ്യാലറിയുടെ പെയ്റ്റിംങ്, സ്റ്റേഡിയത്തില്‍ താല്‍കാലികമായ ലൈറ്റ് വെച്ചു പിടിപ്പിക്കുക, ഡ്രെസ്സിംങ് റൂം, മെഡിക്കല്‍ റൂം, മീഡിയ റൂം, ബ്രോഡ്കാസ്റ്റിംങിന് വേണ്ട പ്രത്യേക സൗകര്യങ്ങള്‍ തുടങ്ങിയ പ്രര്‍ത്തികള്‍ വരും ദിവസങ്ങളില്‍ ആരംഭിക്കും. സെപ്റ്റംബര്‍ 25 ന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി തൃശൂര്‍ മാജിക് എഫ്‌സി തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെ സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ് തുടക്കമാകും. 

അതേസമയം നിലവിലെ ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്‌സ് മൂന്നാം സീസണിലേക്കുള്ള താരങ്ങളുടെ സൈനിംങ് പൂര്‍ത്തിയായി. 26 അംഗ ടീമില്‍ ആറ് വിദേശ താരങ്ങളും എട്ട് കണ്ണൂര്‍ താരങ്ങളുമുണ്ട്. 

Tags