വ്യാപാരി വ്യവസായി സമിതി എടക്കാട് ഏരിയ സമ്മേളനം പെരളശേരിയിൽ നടത്തി

The Vyapari Vyavasayi Samithi Edakkad Area Conference was held at Peralasseri.


പെരളശേരി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി എടക്കാട് ഏരിയ സമ്മേളനം പെരളശ്ശേരി എകെജി സ്‌മാരക ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റി അംഗം അബ്ദുൾ ഗഫൂർ രാജധാനി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് എം.പി പ്രശോഭ് അധ്യക്ഷത വഹിച്ചു, 75 വയസ്സ് കഴിഞ്ഞ വ്യാപാരികളെയും വ്യാപാരികളുടെ മക്കളിൽ ഉന്നത വിജയം നേടിയ വരെയും ആദരിച്ചു.

സമ്മേളനത്തിൽ വ്യാപാര മിത്രയിൽ നിന്നുള്ള മരണനാന്തര ആനുകൂല്യ വിതരണവും നടന്നു, സമിതിയുടെ ജില്ലാ നേതാക്കളായ ജയശ്രീ കണ്ണൻ സി.മനോഹരൻ പി.വി രാമകൃഷ്ണൻ, സംഘാടക സമിതി ചെയർമാൻ പി.രഘു, ഏ. കെ. രാഗേഷ് തുടങ്ങിയവർ സംസാരിച്ചു.

Tags