വ്യാപാരി വ്യവസായി ഏകോപന സമിതി ആശ്രയ പദ്ധതി ധനസഹായമായി മൂന്ന് കോടി രൂപ വിതരണം ചെയ്യും

The Vyapari Vyavasayi Ekopana Samithi will distribute three crore rupees as financial aid under the 'Ashraya' scheme.

കണ്ണൂർ:കേരള വ്യാപാരി വ്യാവസായി ഏകോപന സമിതി കണ്ണൂർ ആശ്രയ പദ്ധതിയിൽ മൂന്നു കോടി രൂപ മരണാനന്തര സഹായ വിതരണവും ജില്ലാ കൗൺസിൽ യോഗവും നവംബർ 17 ന് രാവിലെ 11 മണിക്ക് ജില്ലാ വ്യാപാര ഭവനിൽനടക്കുമെന്ന് ജനറൽ കൺവീനർ ദേവസ്യ മേച്ചേരി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

2023 ജനുവരി ഒന്നിന് ആരംഭിച്ച കണ്ണൂർ ജില്ലാവ്യാപാരി വ്യവസായി ഏകോപന സമിതി ആശ്രയ പദ്ധതിയിലെ മരണപ്പെട്ട 287 അംഗങ്ങളുടെ അവകാശികൾക്ക് ഇതിനോടകം 28 കോടി എഴുപത് ലക്ഷം രൂപ വിത രണം ചെയ്തു കഴിഞ്ഞതായി ദേവസ്യമേച്ചരി പറഞ്ഞു.. പദ്ധതിയിലെ അംഗങ്ങൾക്ക് ചികിത്സാ സഹായം ആയി 2,50,00,000/- രൂപയും  34 കുടുംബ ങ്ങൾക്ക് 3,00,00,000/- കോടി രൂപ ആകെ 31,58,00,000/- രൂപ പദ്ധതിയിൽ നിന്നും നൽകുന്നതോടെ 450 കുടുംബങ്ങളെ ആശ്രയപദ്ധതിയിൽ നിന്നും സഹായിക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
18 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് 2027 ഡിസംബർ 31 ന് മുമ്പായി 5000/- രൂപ പ്രവേശന ഫീസ് അടച്ച് അംഗത്വം സ്വീകരിക്കാവുന്നതാണ്. ഒരു വർഷത്തിനു ശേഷം പദ്ധതിയിലെ ഒരംഗം മരണപ്പെട്ടാൽ 100 രൂപ സംഭാവനയായി നൽകുന്നവർക്കാണ് ആനുകൂല്യ ങ്ങൾ ലഭിക്കുന്നത്.

ഒരു ലക്ഷം രൂപ അടയ്ക്കുന്നവർക്ക് സ്ഥിരാംഗത്വം നൽകുന്നതും പിന്നീട് വരിസംഖ്യ അടയ്ക്കാതെ തന്നെ പദ്ധതിയിൽ ചികിത്സാസഹാ യവും നിബന്ധനപ്രകാരമുള്ള മരണാനന്തരസഹായവും നൽകുത്. വാർത്താ സമ്മേളനത്തിൽ ട്രഷറർ കെ യു വിജയകുമാർ , വർക്കിംഗ് ചെയർമാൻ കെ പി അയൂബ്, കെ കെ രാമചന്ദ്രൻ ,വൈ:പ്രസിഡണ്ടുമാരായസി കെ രാജൻ, മണ്ഢലം പ്രസിഡണ്ട്എ സുധാകരൻ, , കെ സലീം എന്നിവരും പങ്കെടുത്തു.
 

Tags