മാടായിയിലെ മടയിൽ കേറി മൗദൂദികളെ ആക്രമിക്കാനുള്ള ധൈര്യം ബഹു. ഗോവിന്ദൻ മാസ്റ്റർക്ക് മാത്രമേ കാണൂ: വി.ടി ബൽറാം

VT balaram facebook post against mv govindan
VT balaram facebook post against mv govindan

കോഴിക്കോട്: മാടായിയിലെ മടയിൽ കേറി മൗദൂദികളെ ആക്രമിക്കാനുള്ള ധൈര്യം ബഹു. ഗോവിന്ദൻ മാസ്റ്റർക്ക് മാത്രമേ കാണൂ എന്ന പോസ്റ്റുമായി വി.ടി ബൽറാം. ജമാഅത്തെ ഇസ്‌ലാമി സമ്മേളനത്തിൽ സംസാരിക്കുന്ന എം.വി ഗോവിന്ദന്റെ ഫോട്ടോ പങ്കുവെച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാം. 

tRootC1469263">

2004ൽ ജമാഅത്തെ ഇസ്‌ലാമിയുടെ മാടായി ഏരിയാ സമ്മേളനത്തിൽ എം.വി ഗോവിന്ദൻ സംസാരിക്കുന്ന ചിത്രമാണ് ബൽറാം പങ്കുവെച്ചത്. ജമാഅത്തിൻ്റെ വിദ്യാർഥിനി വിഭാഗമായ ജിഐഒ മാടായിപ്പാറയിൽ നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനത്തിൻ്റെ പേരിൽ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ സിപിഎം കടുത്ത വിമർശനം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് നേരത്തെ മാടായിയിൽ ജമാഅത്ത് പരിപാടിയിൽ എം.വി ഗോവിന്ദൻ പങ്കെടുത്ത ഫോട്ടോ ബൽറാം പങ്കുവെക്കുന്നത്.

മാടായിപ്പാറയിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയ ജിഐഒ പ്രവർത്തകർക്കെതിരെ പൊലീസ് കലാപാഹ്വാനത്തിന് കേസെടുത്തിരുന്നു. ക്ഷേത്ര ഭൂമിയായ മാടായിപ്പാറയിൽ ഫലസ്തീൻ അനുകൂല പ്രകടനം നടത്തി കലാപം സൃഷ്ടിക്കാനാണ് ജിഐഒ ശ്രമിച്ചത് എന്നാരോപിച്ച് സിപിഎം സൈബർ ഹാൻഡിലുകളും രംഗത്തെത്തിയിരുന്നു.   

Tags