വിദ്യാർത്ഥികൾ ബഹിരാകാശ ഗവേഷണത്തിന്റെ സാധ്യതകൾ തിരിച്ചറിയണം:വി.പി ബാലഗംഗാധരൻ

Students should realize the possibilities of space research: VP Balagangadharan
Students should realize the possibilities of space research: VP Balagangadharan

കണ്ണൂർ : ജില്ലാ ശാസ്ത്രവേദിയും കണ്ണൂരിലെ ചൊവ്വ ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി ചാന്ദ്രദിനാചരണം സംഘടിപ്പിച്ചു. ഗഗാറിൻ മുതൽ ശുഭാൻഷു വരെ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തിയ ബഹിരാകാശ ശാസ്ത്രജ്ഞൻ . വി പി ബാലഗംഗാധരൻ ബഹിരാകാശ ഗവേഷണത്തിന്റെ സാധ്യതകൾ ഒരു കരിയർ പാതയായി തിരിച്ചറിയാൻ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു.

tRootC1469263">

ബഹിരാകാശ ഗവേഷണം ഇന്ത്യയിൽ ശാസ്ത്രീയ പുരോഗതി, സാമ്പത്തിക വളർച്ച, സാമൂഹിക നേട്ടങ്ങൾ എന്നിവയ്ക്ക് വലിയ സംഭാവനകൾ നൽകുന്നു. ആധുനീകവൽകരണത്തിന് പ്രചോദനം നൽകുന്നതിനും രാജ്യത്തിന്റെ സമൂലമായ പുരോഗതിക്ക് ആക്കം  കൂട്ടുന്നതിനുമുള്ള ബഹിരാകാശ ശാസ്ത്രത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികൾ മനസ്സിലാക്കണം.

ബഹിരാകാശ പര്യവേക്ഷണത്തോടൊപ്പം ബഹിരാകാശ ദൗത്യങ്ങൾക്കും പ്രയോഗങ്ങൾക്കും വേണ്ടിയുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുകയും ചെയ്യുന്ന ഒരു മേഖലയാണ്. ഈ മേഖലയിൽ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്, ഭാവിയിലെ വളർച്ചയ്ക്കുള്ള സാധ്യത വളരെ വലുതാണ്. ഭാവിലേക്ക് ഉറ്റുനോക്കുന്ന വിദ്യാർത്ഥികൾ ഈ സാധ്യതകൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

Tags