സി.പി.എം രണ്ട് നേതാക്കളുടെ കുടുംബസൊസൈറ്റിയായി മാറി : വി. പി അബ്ദുൾ റഷീദ്
കാടാച്ചിറ :ധർമ്മടം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി വി പി അബ്ദുൾ റഷീദിൻ്റെ ആദ്യ തെരഞ്ഞെടുപ്പ് പ്രചരണം മുഴപ്പിലങ്ങാട്ടെ ശ്രീകാന്ത് രക്തസാക്ഷി കുടീരത്തിൽ നിന്നും തുടങ്ങി. മുഴപ്പിലങ്ങാട്ടെ കോൺഗ്രസ് പ്രവർത്തകനായിരുന്ന രക്തസാക്ഷി കാന്തിൻ്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണ യോഗത്തിൽ ആനുകാലിക രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങൾ സ്ഥാനാർത്ഥി സംസാരിച്ചു.
രക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓർമ്മകൾ സിപിഎമ്മിൻ്റെ ശവക്കുഴി തോണ്ടിയെന്ന് വി.പിഅബ്ദുർ റഷീദ് . പറഞ്ഞു. സേച്ഛാധിപതിയും പ്രമാണിതമ്പുരാൻ നടിക്കുന്ന പിണറായി വിജയൻ്റെ അധികാര ഭ്രമത്തിനെതിരെയുള്ള വിധി എഴുത്താവും ഈ തെരഞ്ഞെടുപ്പ് 'ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് വിലക്കയറ്റമാണ്. തൊഴിലില്ലായ്മ അക്രമം കൊള്ള എന്നിവ നടന്നു. കേരളത്തിൻ്റെ ആരോഗ്യ രംഗത്തിനും ഈ ഭരണത്തിൽ താളംപിഴച്ചു ഇങ്ങനെ നമ്മുടെ കേരളത്തെ ദുരിതക്കയത്തിൽ തള്ളിവിട്ടിരിക്കയാണ് ഇടതുഭരണം. കോൺഗ്രസ് ഭരണകാലം നടപ്പാക്കിയതിൻ്റെ നാലിലൊന്ന് നേട്ടം ഇപ്പോഴില്ല. വിജയെൻ്റെ മാത്രമല്ല ഗോവിന്ദൻ്റെയടക്കം കുടുംബ സൊസൈറ്റിയാണ് ഇപ്പോൾ സി പി എം. സർവ്വ മേഖലയും പരാജയമാണ് എൽ ഡി എഫിൻ്റെ മുഖമുദ്രയെന്ന് അബ്ദുൾ റഷീദ് പറഞ്ഞു.
മുഴപ്പിലങ്ങാട് നിന്നാരംഭിച്ചു എടക്കാട് മണപ്പുറം പള്ളി ദർശനവും രക്തസാക്ഷി ശാദുലി ഖബറിടത്ത് വണങ്ങി പതിനൊന്ന് മണിയോടെ കാടാച്ചിറ ബാലൻ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി ഒ രാജേഷ് ഉൾപ്പെടെ നിരവധി പ്രവർത്തകർ ആവേശോജ്വലമു ദ്രാവാക്യം മുഴക്കിയാണ് സ്ഥാനാർത്ഥിയെ വരവേറ്റത്. ഊഷ്മള സ്വീകരണം ഏറ്റുവാങ്ങി പ്രസന്നവദനായി സമീപ വീടുകളിൽ വോട്ടരെ കണ്ടു അനുഗ്രഹം വാങ്ങി. തുടർന്ന് രക്തസാക്ഷികൾ കോട്ടത്ത് പീറ്റക്കണ്ടി പ്രഭാകരൻ സ്മൃതി കുടീരത്തിലും പെരളശ്ശേരി ഭാസ്കരൻ കുടീരത്തിലും മമ്പറം ചേരിക്കൽ ആയത്താൻ കുഞ്ഞിക്കണ്ണൻ സ്മൃതി കുടീരത്തിലും വി.പി അബ്ദുൾ റഷീദ് പുഷ്പാർച്ചന നടത്തി. നേതാക്കളായ എം കെ മോഹനൻ കെവി ജയരാജൻ പുതുക്കുടി ശ്രീധരൻ ജയറാം പൊതുവാച്ചേരി കെ ഒ സുരേ ന്ദ്രൻ ഇ ആർ വിനോദ് വക്കീൽ എംപി താഹിർ ഹാജി ഷക്കീർ മൗവഞ്ചേരി തുടങ്ങി കെ എസ് യു യൂത്ത് കോൺഗ്രസ് നേതാക്കളും സ്ഥാനാർഥിക്ക് ഒപ്പമുണ്ടായിരുന്നു.
.jpg)


