മക്രേരിയിൽ കളിമൊഴിയുമായി വോളിബോൾ വഴികാട്ടികൾ


ചക്കരക്കൽ : നിയമങ്ങളെ കുറിച്ച് ഓരോരോ ചോദ്യങ്ങൾ കളിക്കാർ ചോദിച്ചുകൊണ്ടേയിരുന്നു.. അതിനെല്ലാം മണി മണിയായി മറുപടി നൽകി സംസ്ഥാന ദേശീയ റഫറിമാരും.കളിക്കാരും കോച്ചുമാരും റഫറിമാരും ഒന്നിച്ചിരുന്ന് കളി നിയമങ്ങളെ കുറിച്ച് സംസാരിച്ച സൗഹൃദ സല്ലാപം കാണികൾക്ക് നവ്യാനുഭവം പകരുകയും ചെയ്തു. ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കാം കളി നിയമങ്ങൾ പങ്കുവയ്ക്കാൻ റഫറിമാരും കളിക്കാരും കോച്ചുമാരും ഒന്നിച്ചിരിക്കുന്നത്. ചരിത്രത്തിൽ ഇടംപിടിച്ച വോളി കളിമൊഴി സൗഹൃദ സല്ലാപത്തിന് അരങ്ങൊരുക്കിയത് വോളിബോൾ രംഗത്തെ പ്രമുഖ ക്ലബ്ബായ ടാസ്ക് മക്രേരിയും.
tRootC1469263">വോളിബോൾ ചാമ്പ്യൻഷിപ്പുകളിൽ ആവേശം നിറഞ്ഞ കളി നടന്നുകൊണ്ടിരിക്കെ റഫറിമാരും കളിക്കാരും തമ്മിലുണ്ടാകുന്ന വാക്കേറ്റങ്ങളും വാഗ്വാദങ്ങളും കയ്യാങ്കളിയുമെല്ലാം നിത്യ സംഭവങ്ങളായി മാറുന്നതിന്റെ പശ്ചാത്തലത്തിലാണ് കളി നിയമങ്ങൾ പങ്കുവെക്കാനായി റഫറിമാരും കളിക്കാരും ഒരുമിച്ചിരിക്കുക എന്ന പരിപാടി സംഘടിപ്പിച്ചത്. കളി നിയമങ്ങളെ കുറിച്ചും കളിക്കളത്തിൽ കളിക്കാർ പാലിക്കേണ്ട മര്യാദകളെയും പെരുമാറ്റങ്ങളെയും കുറിച്ചും സല്ലാപം ചർച്ച ചെയ്തു.

വോളിബോൾ ടെക്നിക്കൽ കമ്മിറ്റി റഫറീസ് ബോർഡ് ചെയർമാൻ ഷമീർ ഊർപ്പള്ളി വോളി കളി മൊഴി ഉദ്ഘാടനം ചെയ്തു. റഫറി പി പി സുലൈമാൻ അധ്യക്ഷത വഹിച്ചു. റഫറിമാരായ എൻ കെ പ്രദീപൻ വടകര, പി സുധീർകുമാർ, കമൽ മക്രേരി എന്നിവർ സംസാരിച്ചു. എൻ വി ഹേമന്ത് കുമാർ സ്വാഗതവും വി നന്ദകിഷോർ നന്ദിയും പറഞ്ഞു.