കണ്ണൂർ ജില്ലയിലെ വ്ലോഗർമാരുടെ മരണം ; ഡി ഐ ജി കെ കാർത്തികിന് അന്വേഷണ ചുമതല, നിർദേശം നൽകി ആഭ്യന്തര മന്ത്രി

Death of vloggers in Kannur district: DIG K. Karthik entrusted with the investigation; Home Minister issues directive.

കണ്ണൂർ:വാഹന അപകടത്തെ തുടർന്ന് കണ്ണൂരിലെ രണ്ട് വ്ലോഗർമാർ  മരണമടഞ്ഞതിനെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് കണ്ണൂർ റേഞ്ച് ഡി ഐ ജി കെ കാർത്തികിന് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി. ഇവരുടെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപെട്ടു കൊണ്ട് ടി ഒ മോഹനൻ എം എൽ എ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകിയിരുന്നു . ഇതേ തുടർന്നാണ് മന്ത്രി ഡി ഐ ജി ക്ക് അന്വേഷണത്തിനു നിർദേശം നൽകിയത്.മരണത്തിൽ ദുരുഹതയും തുടർന്നുള്ള അന്വേഷണത്തിൽ ആശങ്കയും   ബന്ധുക്കളും നാട്ടുകാരും അറിയിച്ചതിനെതുടർന്നാണ് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എം എൽ എ നിവേദനം നൽകിയത്. 

ജില്ലയിലെ സാമൂഹ്യ വിഷയങ്ങളിൽ സജീവമായി ഇടപെടുകയും പ്രതികരിക്കുകയും ചെയ്തിരുന്ന അറിയപ്പെടുന്ന വ്ലോഗർമാരായിരുന്നു മരണപ്പെട്ട ശിവത്തിൽ അനൂപും ഷബീർ താണയും. കഴിഞ്ഞ 15 ന് എടക്കാട് ഉർപ്പഴശ്ശി കാവിനടുത്ത് വെച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ
കാറിടിച്ചുണ്ടായ അപകടത്തിൽ  ഇരുവരും മരണപ്പെട്ടത്.

Tags