ലഹരിക്കെതിരായ പോരാട്ടത്തിന് ഹസൻ തുരങ്കം വയ്ക്കുന്നതായി വി.കെ സനോജ്

v k sanoj
v k sanoj

കണ്ണൂർ: മയക്കുമരുന്ന് ലഹരിക്കേസുകളിൽ അധികവും ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരെന്ന മുതിർന്ന കോൺഗ്രസ് നേതാവ് എംഎം ഹസന്റെ ആരോപണത്തിന്  മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി കേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ യുവജന സംഘടനകളും ഒറ്റക്കെട്ടായി പോരാടണമെന്നാണ് ഡിവൈഎഫ്ഐ ആഗ്രഹിക്കുന്നതെന്നും എന്നാൽ എംഎം ഹസ്സൻ നടത്തിയ പ്രസ്താവന ഇത്തരം മുന്നേറ്റങ്ങളിൽ തുരങ്കം വെക്കുന്നതും ലഹരി മാഫിയയെ സഹായിക്കാനും ഉതകുന്നതാണെന്നും വികെ സനോജ് ഫേസ്ബുക്കിൽ കുറിച്ചു.

vk sanoj

കേരളത്തിൽ മയക്കു മരുന്ന് വ്യാപനം തടയാൻ ശക്തമായ പ്രവർത്തനങ്ങൾ ഗ്രാസ് റൂട്ട് നിലയിൽ തന്നെ ഡിവൈഎഫ്ഐ ഏറ്റെടുക്കും. യോജിക്കാൻ സാധിക്കുന്ന സകല മനുഷ്യരേയും മയക്കു മരുന്നിനെതിരായ ജനകീയ യുദ്ധത്തിൽ കൂടെ കൂട്ടും. സമൂഹത്തോട് യാതൊരു ഉത്തരവാദിത്വവും പ്രകടിപ്പിക്കാതെ വിലകുറഞ്ഞ രാഷ്ട്രീയ ജൽപ്പനങ്ങൾ നടത്തുന്ന എംഎം ഹസ്സനെ പോലെ സ്വന്തം പാർടിക്കും പൊതു സമൂഹത്തിനും ഒരുപോലെ അന്യനായ നേതാവിന്റെ ജൽപ്പനങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായും സനോജ് കുറിച്ചു.
 

Tags