പകൽ വെല്ലുവിളി പരിഹാസം, രാത്രിവേഷം മാറലും കാലുപിടിത്തവും; അൻവരുമായി രഹസ്യകൂടിക്കാഴ്ച്ച നടത്തിയ രാഹുൽ മാങ്കൂട്ടത്തെ ട്രോളി വി.കെ സനോജ്

Daytime challenge, mockery, nighttime disguise and foot-tapping; VK Sanoj trolls Rahul Mangkoota for having secret meeting with Anwar
Daytime challenge, mockery, nighttime disguise and foot-tapping; VK Sanoj trolls Rahul Mangkoota for having secret meeting with Anwar

കണ്ണൂർ : പി.വിഅൻവറുമായി രാഹുൽ മാങ്കൂട്ടത്തിൽ രഹസ്യ കൂടിക്കാഴ്ച്ച നടത്തിയ വിഷയത്തിൽ കോൺഗ്രസിൽ പാളയത്തിൽ പടയുണ്ടായിരിക്കെ വിമർശനവും ട്രോളുകളുമായി ഡി.വൈ.എഫ് ഐ നേതാക്കളും രംഗത്തിറങ്ങി. ജൂനിയർ എം.എൽഎയായ രാഹുൽ മാങ്കൂട്ടത്തെയാരെങ്കിലും രഹസ്യ കൂടിക്കാഴ്ച്ച നടത്താൻ നിയോഗിക്കുമോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻതുറന്നടിച്ചിരുന്നു. രാഹുൽ പി. വി അൻവറുമായി വീട്ടിൽ വെച്ചു നടത്തി കൂടിക്കാഴ്ച്ച രാഷ്ട്രീയവിവാദമായി മാറുന്നതിനിടെയാണ് തങ്ങളുടെ പ്രഖ്യാപിത എതിരാളിയായ രാഹുൽ മാങ്കൂട്ടത്തിനെതിരെ വിമർശനവുമായി രംഗത്തുവന്നത്. 

tRootC1469263">

കഴിഞ്ഞ ദിവസം അർധരാത്രിയിൽ പിവി അൻവറുമായി രാഹുൽമാങ്കൂട്ടത്തിൽ കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ട്രോളി കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് രംഗത്തുവന്നത് 'പകൽ വെല്ലുവിളി പരിഹാസം, രാത്രിവേഷം മാറലും കാലുപിടിത്തമെന്നാണ്' വി.കെ. സനോജ് ഫേസ്ബുക്കിൽ കുറിച്ചത്. സനോജിന് പുറമേ പി വി അന്‍വറിനെ അനുനയിപ്പിക്കാനുളള രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ നീക്കത്തെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫും ട്രോളി കൊണ്ടു രംഗത്ത് വന്നിരുന്നു.

ഇന്നലെ പണം ഇല്ലെന്നൊരാൾ പറഞ്ഞു. പാന്റിട്ട് ഒരാൾ ഓടിയെത്തി. വി ഡി സതീശന്റെ ഏജന്റ് ആയി മാപ്പ് അങ്ങോട്ട് കൊടുത്ത് അയച്ചതാവാനും സാധ്യത ഉണ്ട്‌. ഗതികേടോ നിന്റെ പേരോ യുഡിഫ്' എന്നായിരുന്നു വസീഫിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വി വസീഫും പ്രതികരിച്ചിരുന്നത്.എന്നാൽ പി.പിഅൻവറിനെ കഴിഞ്ഞ ദിവസം രാത്രിയിൽ കാണാൻ പോയത് മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് അല്ലായിരുന്നുവെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്. പിണറായിസത്തിനെതിരെ പോരാട്ടം പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ജയിക്കാന്‍ കഴിയുക യുഡിഎഫിനാണെന്നും അതിവൈകാരികമായി തീരുമാനങ്ങളെടുക്കരുതെന്ന് അന്‍വറിനോട് പറയാനായിരുന്നു പോയതെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്.
 

Tags