വി കെ സനോജിന്‍റെ പൊതു പര്യടനത്തിന്​ ആവേശകരമായ തുടക്കം: വാക്കിലും നോക്കിലും യുവത്വത്തിൻ്റെ പ്രസരിപ്പോടെ പുതുമുഖ സ്ഥാനാർത്ഥി

An exciting start to VK Sanoj's public tour: A fresh-faced candidate with a youthful glow in his words and looks


മട്ടന്നൂർ : എല്ലാവരെയും നേരിൽകണ്ട്​ വോട്ട്​ അഭ്യർഥിക്കണമെന്നുണ്ട്​. എന്നാൽ അതിന്​ സമയപരിധിയുണ്ടെന്ന്​ നിങ്ങൾക്ക്​ അറിയാം. ആ പരിമിതി മറികടക്കാൻ നിങ്ങളെല്ലാവരും  എനിക്കുവേണ്ടി വോട്ട്​ അഭ്യർഥിച്ചു കൊണ്ട്​ എന്നെ സഹായിക്കണം’...മട്ടന്നൂർ മണ്ഡലം എൽഡിഎഫ്​ സ്ഥാനാർഥി വി കെ സനോജ്​ സംസാരിച്ചു തുടങ്ങുമ്പോൾ നിശബ്​ദം കേൾക്കുകയാണ്​ നിറഞ്ഞ സദസ്സ്​. കുറഞ്ഞ സമയം. കുറച്ചു വാക്കുകൾ. ജനഹൃദയങ്ങളിലാണ്​ വി കെ സനോജിന്‍റെ ഓരോവാക്കുകളും ചെന്നുപതിച്ചത്​. അളന്നുമുറിച്ച വാക്കുകളിൽ സൗമ്യമായുള്ള സംസാരം മെല്ലെ മെല്ലെ വികസനകാര്യങ്ങളിലേക്ക്​. 10 വർഷമായി പിണറായി സർക്കാർ നടത്തിവന്ന വികസന പ്രവർത്തനം, അതിന്‍റെ ഭാഗമായി മട്ടന്നൂർ മണ്ഡലം കൈവരിച്ച നേട്ടങ്ങൾ, യുഡിഎഫ്​ ഭരണകാലത്തെ വികസനമില്ലായ്മ ഒക്കെ ഒരധ്യാപകന്‍റെ പക്വതയിൽ വി കെ സനോജ്​ വിവരിക്കുമ്പോൾ  ഇരുട്ട്​ നിറഞ്ഞ യുഡിഎഫ്​ കാലത്തിന്‍റെയും വികസനത്തിന്‍റെ പ്രകാശം പടർന്ന എൽഡിഎഫ്​ കാലത്തിന്‍റെയും താരതമ്യമാകുകയായിരുന്നു. ഇപി ജയരാജനും കെ കെ ശൈലജ ടീച്ചറും മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾക്ക്​ തുടന്നയുണ്ടാകാൻ മുന്നാമതും ിടതു സർക്കാർ അധികാരത്തിൽവരേണ്ട ആവശ്യകത ബോധ്യ​െപടുത്തിയാണ പ്രസംഗം അവസാനിക്കുന്നത്​.  

വി കെ സനോജിന്‍റെ പൊതു പര്യടനത്തിന്​ കുടാളി തെരുവിലാണ്​ വ്യാഴാഴ്ച തുടക്കം കുറിച്ചത്​. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്​ അംഗം പി പുരുഷോത്തമാൻ ഉദ്​ഘാടനം ചെയ്തു​. പി പത്​മനാഭൻ അധ്യക്ഷനായി. വാടി പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. സ്ഥാനാർഥി വി കെ സനോജ്​ സംസാരിച്ചു.  സി വി ശശീന്ദ്രൻ, സി എച്ച്​ വത്സലൻ, കെ എം വിജയൻ, കെ പി രമേശൻ, ​കെ ടി ജോസ്​ എന്നിവർ സംബന്ധിച്ചു.തുടർന്ന്​ താറ്റിയോട്​ റേഷൻ പീടിക, കൊയ്യോടൻചാൽ, മൂലക്കരി, കൊളോളം,  ചെറുകുഞ്ഞി, എടയന്നൂർ എന്നിവിടങ്ങളിലായിരുന്നു ഉച്ചവരെയുള്ള പര്യടനം. ഉച്ചയ്ക്ക്​ എടയന്നൂരിൽ ബാലകൃഷ്ണൻ മാസ്റ്റരുടെ വീട്ടിൽ ഭക്ഷണം.

 ഉച്യ്ക്ക്​ശേഷം മൂന്നിനാണ്​ വീണ്ടും പര്യടനം തുടങ്ങിയത്​. തെരൂർ, കോളിപാലം, കീഴല്ലൂർ, പാലയോട്​ഏ കാര പോവൂർ, മണക്കായി, കയനി, പെരിഞ്ചേരി തയ്യിൽ മൂല, മുണ്ടോറപ്പൊയിൽ, പൊരുന്നൻ (കരേറ്റ), തറക്കൽ പഴശ്ശി, കന്നാട്ടും കാവ്​, പുലിയങ്ങോട്​, അയ്യല്ലൂർ സ്വാശ്രയ ക്ലബ്​, വെമ്പടി മൊട്ട എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം രാത്രി പൂവം പൊയിലിൽ സമാപിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയണ്​ സ്ഥാനാർഥിയെ സ്വീകരണ കേന്ദ്രങ്ങളിലേക്ക്​  വരവേറ്റത്​. ഹാരാർപ്പണം നടത്തി.  വർണബലൂണുകളും പടങ്ങളും സ്വീകരണത്തിന്​ കൊഴുപ്പേകി. വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥിക്ക്​ പുറമെ എം രതീഷ്​, ഇ സജീവൻ, പി പി നൗഫൽ, മഹേഷ്​ കക്കത്ത്​, കെ പി രമേശൻ, ഷാജി കരിപ്പായി, കെ ടി ജോസ്​, സി വിജയൻ, മണാട്ട്​ കുമാരൻ, അണിയേരി അച്യുതൻ, മുഹമ്മദ്​ സിറാജ്​, ഡി മുനീർ, എം വിനോദൻ തുടങ്ങിയവർ സംസാരിച്ചു.