തെരഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കാൻ മോണിങ്ങ് വാകക്കുമായി വി.കെ സനോജ്
മട്ടന്നൂർ :മട്ടന്നൂർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി കെ സനോജിന്‍റെ തെരഞ്ഞെടുപ്പ പ്രചാരണാർഥം നടത്തിയ മോണിങ് വാക്ക് വിത്ത് വികെഎസ് യുവതയുടെ സംഗമവേദിയായി. വെള്ളിയാഴ്ച അതിരാവിലെ നാടിന്‍റെ നാനാഭാഗത്തുനിന്നായി ഒത്തുകൂടിയ യുവതീ യുവാക്കൾ നാടിന് പുതുമ പകർന്നു. പോാടുന നയുവത്വത്തിന്‍റെ പ്രതീകമായ വി കെ സനോജിന്‍റെ വിജയം ചരിത്രമാക്കാൻ വേണ്ടിയുള്ള ഒരുക്കത്തിലാണ് മണ്ഡലത്തിലെ യുവജനങ്ങളെന്ന് മോണിങ് വാക്ക് തെളിയിക്കുന്നതായി.
സ്ഥാനാർഥിയുടെ ചിത്രവും അരിവാൾ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്ത ബനിയനും തൊപ്പിയും ധരിച്ച് യുവാക്കൾ നടന്നുനീങ്ങിയത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകരുന്നതായി. പതിവ് നടത്തക്കാരും സ്ഥാനാർഥിയോടൊപ്പം കൂടി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പനോളി വത്സൻ ഫ്ലാഗ് ഓഫ് ചെയ്ത മോണിങ് വാക്ക് കൈതേരി പതിനൊന്നാം മൈലിൽ നിന്നും തുടങ്ങി മാനന്തേരി പാക്കിസ്ഥാൻ പീടികയിൽ സമാപിച്ചു. ഡിവൈഎഫ്ഐ മട്ടന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 6.30ന് തുടങ്ങിയ 'മോണിങ് വാക്ക് വിത്ത് വികെസില്‍' മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ നൂറുകണക്കിന് യുവതി യുവാക്കളും കുട്ടികളും പങ്കെടുത്തു.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം വി ഷിജിത്ത്, ജില്ലാ കമ്മിറ്റി അംഗം ടി മിഥുൻ, കൂത്തുപറമ്പ് ബ്ലോക്ക് പ്രസിഡന്‍റ് സി പി അജേഷ്, ശ്രേയ അനൂപ്, എം സാരംഗ്, കെ ശാമിലി എന്നിവർ നേതൃത്വം നൽകി.ഡിവൈഎഫ്ഐ കൈതേരി മേഖലാ പ്രസിഡന്‍റ് ശൈലേഷിന്‍റെ പിറന്നാൾ ദിനത്തിലായിരുന്നു മോണിവാക്ക്. മോണിങ് വാക്ക് സമാപിച്ചശേഷം പിറന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി വി കെ സനോജ് കേക്കു മുറിച്ചു സന്തോഷം പങ്കിട്ടു.
.jpg)


