നാടിൻ്റെ സ്നേഹ പുഷ്പങ്ങളേറ്റുവാങ്ങി കുരുന്നുകളുടെ ഹൃദയം കവർന്ന് വി.കെ സനോജ്
മട്ടന്നൂർ :നാടിൻ്റെ സ്‌നേഹ പുഷ്പങ്ങളേറ്റു വാങ്ങി മട്ടന്നൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി കെ സനോജിൻ്റെ പര്യടനം തുടരുന്നു.വരുവക്കുണ്ട് അങ്കണവാടിലെത്തിയ വി കെ സനോജിനെ കുരുന്നുകൾ സ്നേഹം കൊണ്ടു പൊതിഞ്ഞു. തെരഞ്ഞെടുപ്പിനെക്കുറിച്ച് ഒന്നുമറിയില്ലെങ്കിലു o ഏറെ പരിചിതമായ സനോജേട്ടനെ കൊന്നപ്പൂ നൽകിയാണ് കുട്ടികൾ വരവേറ്റത്. സ്ഥാനാർഥിയുടെ വരവറിഞ്ഞ് അങ്കണവാടിയിലെത്തിച്ചേർന്ന നാട്ടുകാരും വികെ സനോജിനെ സ്‌നേഹത്താൽ പൊതിഞ്ഞു. തിങ്കളാഴ്ചത്തെ പര്യടനത്തിൻറെ ഭാഗമായാണ് അങ്കണ പാടിയിലെത്തിയത് . സനോജിനെ കാണാൻ സമീപ വീടുകളിൽനിന്നും പ്രായം ചെന്ന സ്ത്രീകളടക്കം ഒട്ടേറെ പേരും ഇവിടെ എത്തിയിരുന്നു.
വിവിധ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ് വി കെ സനോജ് തിങ്കളാഴ്ച പര്യടനം നടത്തിയത്. കുന്നോത്ത് യുപി സ്കൂൾ, കൊടോളിപ്രം ഗവ. എൽപി സ്കൂൾ എന്നിവിടങ്ങളിലും പട്ടാന്നൂർ ലോക്കലിൽ കൊളപ്പ പട്ടാന്നൂർ യുപി സ്കൂൾ, ആയിപ്പുഴ ഗവ. യുപി സ്കൂൾ, പാണലാട് എൽപി സ്കൂൾ എന്നിവിടങ്ങളും സന്ദർശിച്ചു. വരുവക്കുണ്ട്, ആയിപ്പുഴ പ്രദേശങ്ങളിലും ജനങ്ങളെ കണ്ട് വോട്ട് തേടി. പാണലാട്ടെ കർഷകനായ മധു 30 അടി വിസ്തീർണത്തിൽ ചീരകൊണ്ട് നിർമിച്ച അരിവാൾ ചുറ്റിക നക്ഷത്രവും നെൽച്ചെടികൊണ്ടെഴുതിയ സ്ഥാനാർഥിയുടെ പേരും വി കെ സനോജ് സന്ദർശിച്ചു. മധുവിനെ ഷാൾ അണയിച്ച് ആദരിച്ചു.
തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം കൂടാളി ലോക്കലിലായിരുന്നു പര്യടനം. പി പി നൗഫൽ, ഇ സജീവൻ എന്നിവർ കൂടാളിയിലും പിഎം സുരേന്ദ്രൻ, സി രാജീവൻ എന്നിവർ നായാട്ടുപാറയിലും പി വി ആനന്ദബാബു, കെ കെ കുഞ്ഞിക്കണ്ണൻ, കെ സി മനോജ്, കെ വി കൃഷ്ണൻ എന്നിവർ പട്ടാന്നൂർ മേഖലയിലും സ്ഥാനാർഥിയെ അനുഗമിച്ചു.
.jpg)


