വി.കെ സനോജും എം ഷാജറും കണ്ണൂർ ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു
മട്ടന്നൂർ : മട്ടന്നൂർ നിയുക്ത എം എൽഎ വി കെ സനോജും സംസ്ഥാന യുവജനക്ഷേമ കമീഷൻ ചെയർമാൻ എം ഷാജറും കണ്ണൂർ അന്താരാഷ്ട വിമാനത്താവളത്തിലെ ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു. എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള വി കെ സനോജിന്‍റെ ആദ്യത്തെ ഔദ്യോഗിക പരിപാടിയായിരുന്നു ഹജ്ജ് ക്യാമ്പ് സന്ദർശനം.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗങ്ങളായ ഒ വി ജാഫർ, ഷംസുദ്ദീൻ അരിഞ്ചിറ, ക്യാമ്പ് കോ-ഓഡിനേറ്റർമാരായ താജുദ്ദീൻ മട്ടന്നൂർ, നിസാർ അതിരകം, സുബൈർ ഹാജി, പി പി നൗഫൽ, സിറാജ് എന്നിവരുടെ നേതൃത്വത്തിൽ ഇരുവയെും സ്വീകരിച്ചു. തുടർന്ന് ക്യാമ്പിൽ നടന്ന സ്വീകരണ പരിപാടിയിൽ നിയുക്ത എം എൽ എ വി കെ സനോജ് ഹാജിമാർക്ക് ആശംസകളർപ്പിച്ചു.
സ്വീകരണ പരിപാടിയിൽ ഒ വി ജാഫർ അധ്യക്ഷനായി. ഷംസുദ്ദീൻ അരിഞ്ചിറ സ്വാഗതം പറഞ്ഞു. വായാന്തോട്ടിൽ പ്രവർത്തിക്കുന്ന ഹജ്ജ് സേവന കേന്ദ്രവും ഇരുവരും സന്ദർശിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് സിറാജും ഒപ്പമുണ്ടായിരുന്നു.
.jpg)

