മടിയിൽ കന മില്ലാത്തവർ ഇ ഡി അന്വേഷണത്തെ ഭയക്കേണ്ടതില്ല: വി കെ സജീവൻ
കണ്ണൂർ : ഇഡി അന്വേഷണത്തിൽ പ്രതിഷേധിക്കുന്നവർ ആരോപണ വിധേയയായ വീണ വിജയൻ കെഎസ്ഐഡിസിക്ക് ഷെയർ ഉള്ള കെ എംആർഎൽ നിന്ന് രണ്ടേകാൽ കോടി കൈപ്പറ്റിയത് എന്ത് സേവനം ചെയ്തതിന്റെ പേരിലാണെന്ന് ജനങ്ങളോട് തുറന്ന് പറയണമെന്ന് ബിജെപി സംസ്ഥാന സൽ കോർഡിനേറ്റർ വി കെ സജീവൻ ആവശ്യപ്പെട്ടു. വാരം ബസാറിൽ ചേർന്ന എം കെ ശശീന്ദ്രൻ മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മടിയിൽ കനമില്ലെങ്കിൽ പ്രതിപക്ഷ നേതാവായ പിണറായി വിജയനും മകളും ഇ ഡി യെ പേടിക്കേണ്ട കാര്യമില്ല കള്ളപ്പണക്കാർക്കും അഴിമതിക്കാർക്കുമെതിരെയാണ് സാധാരണ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നടപടിയെടുക്കാറുള്ളു.
കെഎം ആർ എല്ലിൽ നടന്ന 130 കോടി രൂപയുടെ തിരിമറിയെക്കുറിച്ച് എസ്എഫ്ഐഒ അന്വേഷണത്തിന്റെ തുടർച്ചയാണ് ഇഡി അന്വേഷണം. അതും കോടതി ഉത്തരവോടുകൂടിയാണ് അന്വേഷണം നടക്കുന്നത് ഇത്തരം റെയ്ഡുകൾ കേരളത്തിൽ ആദ്യമല്ലല്ലോ. മടിയിൽ കനമില്ലെങ്കിൽ എന്തിനാണ് പിണറായിയും സി പി എമ്മും പേടിക്കുന്നതെന്നും സജീവൻ ചോദിച്ചു. പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ പത്തു മിനുട്ടു കൊണ്ട് പ്രശ്നം പരിഹരിക്കും എന്ന് പറഞ്ഞ മുഖ്യമന്ത്രി വിഡി സതീശന് മുനമ്പം ഭൂമി വക്കഫ് സ്വത്ത് അല്ല എന്ന് തുറന്നു പറയാൻ ധൈര്യമുണ്ടോയെന്നും വികെ സജീവൻ ചോദിച്ചു.
എടക്കാട് മണ്ഡലം വൈസ് പ്രസിഡൻറ് സുമൻജിത്ത് നല്ലാഞ്ഞി അധ്യക്ഷത വഹിച്ചു. ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻറ് കെ കെ വിനോദ്കുമാർ എം കെ ശശീന്ദ്രൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ദേശീയ സമിതി അംഗം സി രഘുനാഥ്, ജില്ലാ ജനറൽ സെക്രട്ടറി ടി സി മനോജ്, മണ്ഡലം പ്രസിഡൻറ് ആസാദ് ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എൻ കെ സദാനന്ദൻ സ്വാഗതവും ഏറിയ പ്രസിഡൻ്റ് സന്തോഷ് നന്ദിയും പറഞ്ഞു.
.jpg)

