വിഴിഞ്ഞം വിവാദം കേരളത്തിന് ഗുണകരമല്ല; സ്വന്തം പാർട്ടിയെയും കണ്ണൂർ ജില്ലാ സെക്രട്ടറിയെയും തള്ളി ഇ.പി. ജയരാജൻ

Vizhinjam controversy is not good for Kerala; rejects his own party and Kannur district secretary  E.P. Jayarajan

കണ്ണൂർ: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി വിഡ. സതീശനുമെതിരെ സിപിഎം ശക്തമായ അഴിമതി ആരോപണങ്ങളും പ്രതിഷേധങ്ങളും ഉയർത്തുന്നതിനിടെ, സ്വന്തം പാർട്ടിയെയും കണ്ണൂർ ജില്ലാ സെക്രട്ടറിയെയും തള്ളി മുതിർന്ന നേതാവും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി. ജയരാജൻ. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പൂർണ്ണമായും അനാവശ്യമാണെന്നും ഇത് കേരളത്തിന് ഒട്ടും ഗുണകരമല്ലെന്നും ഇപി ജയരാജൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

വിഴിഞ്ഞം ഓഹരി കൈമാറ്റത്തെക്കുറിച്ച് മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുന്നയിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ. രാഗേഷ് രംഗത്തെത്തിയതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന്, ‘അത് ആക്ഷേപമുന്നയിച്ചവരോട് ചോദിക്കണം’ എന്നായിരുന്നു ഇ.പി. ജയരാജന്റെ മറുപടി.

വിഴിഞ്ഞം പദ്ധതിയിൽ അഴിമതി ആരോപണം ഉന്നയിക്കാൻ താനില്ല. ആരെങ്കിലും അഴിമതി ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിൽ അവരത് ഉന്നയിക്കട്ടെ. ആരാണോ ആക്ഷേപം ഉന്നയിച്ചത് അവരോട് തന്നെ ചോദിച്ച് കാര്യം വ്യക്തമാക്കുന്നതായിരിക്കും നല്ലത്. ഉയർന്നുവന്ന ആരോപണങ്ങൾ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരോ വിജിലൻസ് തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങളോ അന്വേഷിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള കരാർ വ്യവസ്ഥകൾ അത്രയെളുപ്പം ലംഘിക്കാൻ സാധിക്കുന്നതല്ലെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.

Tags