വിസ്മയ പാർക്ക് ജീവനക്കാരൻ കെ. വി മുരളീധരൻ നിര്യാതനായി

Vismaya Park employee K. V. Muraleedharan passes away
Vismaya Park employee K. V. Muraleedharan passes away

തളിപ്പറമ്പ്: വിസ്മയ പാര്‍ക്ക് ജീവനക്കാരനെ റോഡില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.വെള്ളിക്കീല്‍ കൈരളി വായനശാലക്ക് സമീപത്തെ തെക്കൊല്‍ കാപ്പാടന്‍ വീട്ടില്‍ കെ.വി. മുരളീധരന്‍(53)നെയാണ് ഇന്ന് രാവിലെ 11 ന് ഈലിപ്പുറം കൈരളി വായനശാല റോഡില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്.

tRootC1469263">

ഉടന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലും എത്തിച്ചുവെങ്കിലും മരണപ്പെട്ടു.സി.പി.എം ഈലിപ്പുറംബ്രാഞ്ച് മെമ്പറാണ്.ഭാര്യ: പ്രിയ.മകന്‍: ആദര്‍ശ്. പരേതനായ കുഞ്ഞിരാമന്‍- ജാനകി ദമ്പതികളുടെ മകനാണ്.സഹോദരങ്ങള്‍: ഷാജി (മോറാഴ ബാങ്ക് ) ഷീജ (വാരംകടവ്) രാജേഷ്, കനകരാജ് .
 

Tags