വയൽതീരം സ്നേഹതീരത്തിന്റെ വിഷു സന്ധ്യ: കണ്ണൂരിൽ കലയും സൗഹൃദവും കൂടിച്ചേർന്ന ആഘോഷം

Vishu evening on the banks of the fields: A celebration combining art and friendship in Kannur

കണ്ണൂർ : വയൽതീരം സ്നേഹതീരം കൂട്ടായ്മ സംഘടിപ്പിച്ച വിഷു സന്ധ്യ ആഘോഷം നാടിന്റെ മനസ്സിൽ പതിഞ്ഞ ഒരു മനോഹര അനുഭവമായി മാറി. ആബാലവൃദ്ധം ജനങ്ങൾ പങ്കെടുത്ത ആഘോഷം കലാപരിപാടികളും സാംസ്കാരിക പരിപാടികളും കൊണ്ട് ശ്രദ്ധേയമായി.

പരിപാടിയുടെ ഉദ്ഘാടനം പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ് ഡയറക്ടർ പ്രൊഫ. ഇ. കുഞ്ഞിരാമൻ നിർവഹിച്ചു. തഹസിൽദാർ പി.വി. ഷെറിൽ ബാബു അധ്യക്ഷത വഹിച്ചു. ഗാനശകലങ്ങൾ ഉൾപ്പെടുത്തിയ അദ്ദേഹത്തിന്റെ അധ്യക്ഷ പ്രസംഗം സദസ്സ് ആസ്വദിച്ചു.

വിശിഷ്ട വ്യക്തികളായ പ്രൊഫ. ഇ. കുഞ്ഞിരാമനെയും പി.എൻ രാജപ്പൻ മാസ്റ്ററെയും പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് തളിപ്പറമ്പ് നഗരസഭ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ പി.എൻ രാജപ്പൻ മാസ്റ്റർ പങ്കെടുത്ത എല്ലാവർക്കും വിഷു കൈനീട്ടം നൽകി.

Vishu evening on the banks of the fields: A celebration combining art and friendship in Kannur

ഗാനാലാപനങ്ങളും നൃത്താവിഷ്കാരങ്ങളും പരിപാടിക്ക് മാറ്റുകൂട്ടി. പ്രൊഫ. ഇ. കുഞ്ഞിരാമൻ ആലപിച്ച ‘കരിമുകിൽ കാട്ടിലെ...’ എന്ന ഗാനം സദസ്സിനെ ആകർഷിച്ചു. തുടർന്ന് വിവിധ ഗായകരുടെ വിഷു ഗാനങ്ങളും കവിതയും, സുമതി കടമ്പേരിയുടെ ശിഷ്യയായ കുമാരി സാന്ദ്രയുടെ നൃത്തവും ശ്രദ്ധേയമായി.

ലഘുഭക്ഷണവും വർണ്ണവെളിച്ചം നിറച്ച കരിമരുന്ന് പ്രയോഗവും ആഘോഷത്തെ വർണാഭമാക്കി. മുതിരക്കാലിലെ കോരച്ചാങ്കണ്ടി ബാലകൃഷ്ണന്റെയും നാരായണിയുടെയും കൊച്ചുമകൾ അനയയുടെ രണ്ടാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ലഘുഭക്ഷണം സ്പോൺസർ ചെയ്തു. ജ്വാല ഫയർ വർക്സ്, വളക്കൈ പടക്കം സ്പോൺസർ ചെയ്തു.

Vishu evening on the banks of the fields: A celebration combining art and friendship in Kannur

ടികെവി നാരായണൻ സ്വാഗതവും സി. ശ്രീനിവാസൻ മയിലാട് നന്ദിയും പറഞ്ഞു. സാങ്കേതിക സഹായം ശ്രീധരൻ ശ്രീവത്സം നൽകിയപ്പോൾ ചുക്ക് കാപ്പി ശോഭന പുരുഷോത്തമൻ ഒരുക്കി. സന്ധ്യ ബിജു, ശോഭന പ്രകാശൻ, പി.പി. ശാന്ത, കെ.വി. പുരുഷോത്തമൻ, കെ.വി. ശിവദാസൻ, സുധീർ കണ്ണപിലാവ്, കെ. ഹരിദാസൻ എന്നിവർ മറ്റ് സഹായങ്ങൾ നൽകി.പരിപാടി വിജയകരമാക്കാൻ പങ്കെടുത്ത എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു. 

Tags