കരിക്കോട്ടക്കരിയിലെ വിസാ തട്ടിപ്പുകാരൻ റൊസാരിയോ അറസ്റ്റിൽ

Visa fraudster Rosario from Karikottakkari arrested

 
ഇരിട്ടി : കരിക്കോട്ടക്കരി പൊലിസ് സ്റ്റേഷനിൽ മൂന്ന് വിസാത്തട്ടിപ്പ് കേസിൽ പ്രതിയായ ബംഗ്ളുര് സ്വദേശിയെ പൊലിസ് അറസ്റ്റുചെയ്തു.വിൻസെന്റ് പോൾ റൊസാരിയോയെ (35) യാണ ഇന്നലെ രാത്രി മംഗ്ളൂര് ബജ് പെ എയർപോർട്ടിൽ നിന്നും അറസ്റ്റുചെയ്തത്.കരിക്കോട്ടക്കരി പോലീസ് സ്‌റ്റേഷനിൽ മൂന്നുപേർ നൽകിയിരുന്ന പരാതിയിൽ പോലീസ് പ്രതികൾക്ക് എതിരെ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് മംഗ്ളൂര് ബജ് പെയിൽ വിമാനം ഇറങ്ങിയ പ്രതിയെ കരിക്കോട്ടക്കരി സി ഐ കെ.ജെ. വിനോയിയും സംഘവും അറസ്റ്റുചെയ്യുന്നത്. വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസ വാഗ് ദ്ധാനം ചെയ്താണ് ഇയാൾ ഉപഭോക്താക്കളെ കുടുക്കിയത്.

Tags