തെരഞ്ഞെടുപ്പിൽ അക്രമ മൊഴിവാക്കാൻ കണ്ണൂരിൽ ബൂത്തുകളിൽ കേന്ദ്ര സേന വേണം: അഡ്വ കെ. ശ്രീകാന്ത്
കണ്ണൂർ :കണ്ണൂർ ജില്ലയിൽ സുഗമമായ തെരഞ്ഞെടുപ്പ് നടക്കാൻ കേന്ദ്ര സേനയെ നിയോഗിക്കണമെന്നും ഇതിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് അപേക്ഷ നൽകുമെന്നും ബിജെപി കോഴിക്കോട് മേഖല സെക്രട്ടറി കെ. ശ്രീകാന്ത് കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇരുമുന്നണികളും അവർക്ക് സ്വാധീനമുള്ള മേഖലകളിൽ എൻഡിഎ ക്കെതിരെ അക്രമം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. എൻഡിഎയുടെ പ്രചരണ സാമഗ്രികൾ വ്യാപകമായി നശിപ്പിക്കപ്പെടുകയാണ്.
tRootC1469263">പോലീസിൽ പരാതി നൽകിയാൽ ഒരു നടപടിയും സ്വീകരിക്കുന്നില്ല. നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് നടക്കാൻ തെരെഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണം. കേന്ദ്രസേനയെ വിന്യസിക്കണം. ഇതിനായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് അപേക്ഷ നൽകും ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തണം. ഇരുമുന്നണികളും വ്യാപകമായി കള്ളവോട്ട് ചെയ്യാൻ ശ്രമം നടത്തുമെന്നാണ മനസ്സിലാക്കാനായത്. ഒരുഭാഗത്ത് സിപിഎമ്മും മറുഭാഗത്ത് കോൺഗ്രസ്സും , മുസ്ലീം ലീഗും അവർക്ക് സ്വാധീനമുള്ള സ്ഥലങ്ങളിൽഎൻഡിഎ സ്ഥാനാർഥികളെ ആക്രമിക്കുകയാണ്. വോട്ടർമാരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണുള്ളത്.
പെരിങ്ങോത്ത് എൻ.ഡി.എ സ്ഥാനാർത്ഥികളെ പ്രചരണം നടത്തുന്നതിൽ നിന്നും തടയുകയാണ്. ഇൻഡി മുന്നണിയിലെ കക്ഷികളായ ഇരുമുന്നണികളും എൻ.ഡി.എയെ തോൽപ്പിക്കാൻഅവിശുദ്ധ കൂട്ടുകെട്ട് പുലർത്തുകയാണ് സി.പി.എം തീവ്രവാദ കക്ഷിയായ പി.ഡി.പി യെ കൂടെ കൂട്ടുമ്പോൾ കോൺഗ്രസും മുസ്ലീം ലീഗും രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന ജമാത്തെ ഇസ്ലാമിയുമായി കൂട്ടുകെട്ടിലാണെന്നും കെ. ശ്രീകാന്ത് ആരോപിച്ചു. ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസായ മാരാർജി ഭവനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ബിജെപി നോർത്ത് ജില്ലാ പ്രസിഡൻ്റ് കെ.കെ. വിനോദ് കുമാർ ,ട്രഷറർ പി. കെ. ശ്രീകുമാർ , ദേശീയ സമിതി അംഗം പി. കെ .വേലായുധൻ എന്നിവരും പങ്കെടുത്തു
.jpg)

