അഴീക്കോട് കൊട്ടി കലാശത്തിനിടെ അക്രമം : എൽ.ഡിഎഫ് - യുഡിഎഫ് പ്രവർത്തകർക്ക് പരുക്കേറ്റു

Violence during Azhikode Kotti finals LDF - UDF workers injured

കണ്ണൂർ : അഴീക്കോട് മണ്ഡലത്തിൽ കൊട്ടി കലാശത്തിനിടെ എൽ.ഡിഎഫ് -യുഡിഎഫ് സംഘർഷം. 4 എൽ ഡി എഫ് പ്രവർത്തകർക്കും 2 യു ഡി എഫ് പ്രവർത്തകർക്കും പരുക്കേറ്റു. മൂന്നു നിരത്തിലുണ്ടായ അക്രമത്തിൽ എൽഡിഎഫ് പ്രവർത്തകരായ അനുഗ്രഹ്, കെ.വി അഭിജിത്ത്, കെ രാജേഷ് എന്നിവർക്കാണ് പരുക്കേറ്റത് ഇവരെ കണ്ണൂർ എ കെ ജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അക്രമത്തിന് പിന്നിൽ യുഡിഎഫ് പ്രവർത്തകരാണെന്ന് പരുക്കേറ്റവരെ സന്ദർശിച്ചതിനു ശേഷം സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെരാഗേഷ് ആരോപിച്ചു. വൻകുളത്ത് വയലിൽ നടന്ന കൊട്ടി കലാശം കഴിഞ്ഞു മടങ്ങുകയായിരുന്ന 2 യു ഡി എഫ് പ്രവർത്തകർക്ക് ചൊവ്വാഴ്ച്ച രാത്രി മർദ്ദനമേറ്റു.. പരുക്കേറ്റവരെ പാപ്പിനിശേരി എം എ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ബൈക്കിൽ മടങ്ങി പോകുന്നവരാണ് അക്രമിക്കപ്പെട്ടത്.

സ്ഥാനാർത്ഥി അബ്ദുൾ കരീം ചേലേരി കെ പ്രമോദ്, സി.പി റഷീദ് എന്നിവർ പരുക്കേറ്റവരെ സന്ദർശിച്ചു. അഴീക്കോട് പരാജയ ഭീതിയിൽ സി . പി എം അക്രമം അഴിച്ചു വിടുകയാണെന്ന് യു ഡി എഫ് നേതാക്കൾ ആരോപിച്ചു .

Tags