പയ്യന്നൂർ രാമന്തളിയിൽ ഗാന്ധി പ്രതിമക്ക് നേരെ അക്രമം , മൂക്ക് അടിച്ചു തകർത്തു
പയ്യന്നൂർ: രാമന്തളിയിൽ കോൺഗ്രസ് നിയന്ത്രത്തിലുള്ള മഹാത്മ സ്മാരക കൾച്ചറൽ സെന്ററിന്റെ മുന്നിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയ്ക്ക് നേരെ അക്രമം . ശനിയാഴ്ച രാത്രിയിലാണ് സംഭവം. പ്രതിമയുടെ മുക്ക് അടിച്ചു തകർത്തനിലയിലാണ്. ഞായറാഴ്ച്ച രാവിലെയാണ് സംഭവം നാട്ടുകാർ കണ്ടത്. രാമന്തളി സെൻട്രലിലെ ക്ഷീര സഹകരണ സംഘത്തിന് സമീപം പ്രവർത്തിക്കുന്ന കൾച്ചറൽ സെന്ററിന്റെ ഇരുനില കെട്ടിത്തിന്റെ മുന്നിൽ സ്ഥാപിച്ച ഗാന്ധി പ്രതിമക്ക് നേരെയാണ് അക്രമം നടന്നത്.
tRootC1469263">തുടർന്ന് കൾച്ചറൽ സെന്റർ പ്രസിഡണ്ട് കെ.എം തമ്പാൻ പയ്യന്നൂർ പോലീസിൽ പരാതി. നേരത്തെയും രണ്ടു തവണ സമാനമായ രീതിയിൽ കൾച്ചറൽ സെന്ററിന് നേരെ അക്രമം നടന്നിരുന്നു. കഴിഞ്ഞ37 വർഷ കാലത്തോളമായി ജീവകാരുണ്യ പ്രവർത്തനത്തിൽ സജ്ജീവമാണ് മഹാത്മ സ്മാരക കൾച്ചറൽ സെന്ററർ. പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
.jpg)


