കതിരൂരിലും മാലൂരും കോൺഗ്രസ് വനിതാ സ്ഥാനാർത്ഥികൾക്ക് നേരെ അക്രമം
തലശേരി; കതിരൂരിൽ കോൺഗ്രസ് വനിതാ സ്ഥാനാർത്ഥിക്ക് നേരെ അക്രമം.പാനൂർ ബ്ലോക്ക് യുഡിഎഫ് പുല്ല്യോട് ഡിവിഷൻ സ്ഥാനാർഥി കെ ലതിക ബൂത്തിനകത്ത് അക്രമത്തിനിരയായത്. കതിരൂർ അഞ്ചാം വാർഡ് വേറ്റുമ്മൽ മാപ്പിള എൽ പി സ്കൂളിലെ ബൂത്തിൽ വെച്ചാണ് അക്രമം നടന്നത്. ബൂത്തിനകത്ത് അതിക്രമിച്ചെത്തിയ സി പി എം പ്രവർത്തകർ ലതികയുടെ കൈയ്യിൽ നിന്ന് ബലം പ്രയോഗിച്ച് വോട്ടേഴ്സ് ലിസ്റ്റ് പിടിച്ചു വാങ്ങി.
tRootC1469263">അവരെ തള്ളിയിടാൻ ശ്രമിച്ചു. അസഭ്യം പറഞ്ഞു. ലതികയെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപതിയിൽ പ്രവേശിപ്പിച്ചു.മാലൂർ പഞ്ചായത്തിൽ ബൂത്തിൽ ഇരുന്ന യുഡിഎഫ് വനിത സ്ഥാനാർത്ഥിക്കും മർദ്ദനമേറ്റു മർദ്ദനമേറ്റു മാലൂർ പതിനൊന്നാ വാർഡ് കുണ്ടേരി പൊയിൽ എൽ പി സ്കൂളിലെ ബൂത്തിലാണ് സി പി എം പ്രവർത്തകരെന്ന് ആരോപിക്കുന്ന സംഘം അതിക്രമം നടത്തിയതായി പരാതി ഉയർന്നത്.
യുഡിഎഫ് സ്ഥാനാർത്ഥി അമല, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി രാഹുൽ മേക്കിലേരി എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവരും ആശുപത്രിയിൽ ചികിത്സ തേടി.
.jpg)

